ഗ്രീൻ പാർട്ടിയെ ഒഴിവാക്കണം!ഫൈൻ ഗേലും ഫിയന്ന ഫെയ്‌ലും ഭരണത്തിൽ തിരിച്ചുവരും !അഭിപ്രായ വോട്ടെടുപ്പിൽ ഫിയന്ന ഫെയ്‌ലിൻ്റെയും ഫൈൻ ഗെയ്‌ലിൻ്റെയും നേതൃത്വത്തിലുള്ള സഖ്യസർക്കാർഹാരിസ് പ്രധാനമന്ത്രി ആകണം .

ഡബ്ലിൻ :നവംബർ 29 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിയെ ഒഴിവാക്കി നിലവിലുള്ള ഭരണ മുന്നണി തുടരുന്നതാണ് നല്ലതെന്ന് ഐറീഷ് ജനതയുടെ അഭിപ്രായ സർവേ .ഏറ്റവും പുതിയ ഐറിഷ് ടൈംസ്/ഇപ്‌സോസ് ബി&എ അഭിപ്രായ വോട്ടെടുപ്പിൽ ഫിയന്ന ഫെയ്‌ലിൻ്റെയും ഫൈൻ ഗെയ്‌ലിൻ്റെയും നേതൃത്വത്തിലുള്ള നിലവിലെ സഖ്യസർക്കാരാണ് വോട്ടർമാർക്കിഷ്ടപ്പെട്ടിരിക്കുന്നത് .

അഭിപ്രായ സർവേയിൽ പ്രതികരിച്ചവരിൽ തെരഞ്ഞെടുപ്പിന് ശേഷം,17 ശതമാനം പേർ മാത്രമേ ഫിയന്ന ഫെയിൽ-ഫൈൻ ഗെയ്ൽ-ഗ്രീൻ പാർട്ടി സഖ്യത്തിൻ്റെ തുടർച്ച കാണാൻ ആഗ്രഹിക്കുന്നുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28 ശതമാനം വോട്ടർമാർ ആഗ്രഹിക്കുന്നത് ഫൈൻ ഗെയിൽ-ഫിയന്ന ഫെയിലിൽ പാർട്ടിക്കാർ മറ്റൊരു മൂന്നാം കക്ഷിയുമായി കൂടി ഭരണം നടത്തണമെന്നാണ് .ഗ്രീൻ പാർട്ടിയെ ഒഴിവാക്കണം എന്നാണു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം .

18 ശതമാനം പേർ ഫൈൻ ഗേലോ ഫിയാന ഫെയിലോ ഇല്ലാതെ സിൻ ഫെയ്ൻ്റെ നേതൃത്വത്തിലുള്ള ഭരണം വരണമെന്ന് അഭിപ്രായപ്പെട്ടു. വോട്ടർമാരിൽ പകുതിയോളം – 45 ശതമാനം – ഫൈൻ ഗേലും ഫിയന്ന ഫെയിലും അടുത്ത ഗവൺമെൻ്റിനെ നയിക്കണമെന്ന് പറയുന്നു .

Top