2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരും,366 സീറ്റുകൾ നേടും.NDA 400 സീറ്റിനുമുകളിൽ !കോൺഗ്രസിന് നാണംകെട്ട തോൽവി,കേരളത്തിലും സീറ്റ്.സർവ്വേ ഫലം!

ഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരും.ബിജെപി 366 സീറ്റുകൾ നേടി ഏറ്റവും വലിയ മുന്നേറ്റം നടത്തും .NDA സഭ്യം 400 സീറ്റിനുമുകളിൽ നേടും .കോൺഗ്രസ് തകർന്നു ഇന്ത്യയിൽ ഇല്ലാതാകും .കോൺഗ്രസിനേക്കാൾ മുന്നേറ്റം പ്രാദേശിക പാർട്ടികൾ നേടും .കോൺഗ്രസിനെയും പ്രതിപക്ഷത്തിനേയും നിരാശയിൽ ആക്കുന്ന സർവേ പുറത്ത് !

ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400 സീറ്റുകൾ നേടുമെന്നായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടത്. ബി ജെ പിക്ക് തനിച്ച് 370 സീറ്റുകൾ ലഭിക്കുമെന്നും മോദി പറഞ്ഞു. മോദിയുടെ പ്രവചനം ശരിയാകുമെന്ന് സൂചിപ്പിക്കുന്ന സർവ്വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളും ബി ജെ പി തൂത്തുവാരുമെന്ന് പറയുകയാണ് ടൈംസ് നൗ-മാട്രിസ് അഭിപ്രായ സർവ്വേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശില്‍ രാഷ്‌ട്രീയലോക്ദളും(ആര്‍എല്‍ഡി) ജയന്ത് ചൗധരിയും എന്‍ഡിഎയിലേക്ക് മാറി. ഇതോടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരുമെന്ന് ഉറപ്പായി. അവിടെ ബിജെപിയ്‌ക്ക് എതിരാളികള്‍ ഇല്ലാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായിരിക്കുന്ന…

 

ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎയ്ക്ക് 366 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് സർവ്വേ പറയുന്നു. ഇന്ത്യ സഖ്യത്തിന് 104 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസ് 73 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു. എൻ ഡി എയ്ക്ക് 41.8 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും ഇന്ത്യ ബ്ലോക്കിന് 28.6 ശതമാനം വോട്ടുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. മറ്റ് പാർട്ടികൾക്ക് 29.6 ശതമാനം ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

2019 ൽ എൻ ഡി എയ്ക്ക് 353 സീറ്റുകളായിരുന്നു ലഭിച്ചത്. ബി ജെ പിക്ക് മാത്രം 37.76 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. അതേസമയം കോൺഗ്രസിന് ലഭിച്ചത് 52 സീറ്റുകളായിരുന്നു. കോൺഗ്രസ് നയിക്കുന്ന യു പി എ സഖ്യത്തിന് 91 സീറ്റുകളും. അതേസമയം ഇത്തവണയും കോൺഗ്രസിനും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനും കനത്ത തിരിച്ചടിയാണ് സംസ്ഥാനങ്ങളിൽ സർവ്വേ പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വളരെ അധികം നിർണായകമായ സംസ്ഥാനങ്ങളിലൊന്നായ യുപിയിൽ ബി ജെ പി അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പറയുന്നത്.

77 സീറ്റുകൾ ബി ജെ പി നേടും. ഇന്ത്യ സഖ്യത്തിന് 3 സീറ്റുകളും പ്രവചിക്കുന്നു. ബി എസ് പി സംപൂജ്യരാകുനെന്നാണ് സർവ്വേ പറയുന്നത്. ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി ബി ജെ പി കൂറ്റൻ വിജയം ആവർത്തിക്കും. ബി ജെ പിക്ക് 28 സീറ്റുകളും കോൺഗ്രസിന് 1 സീറ്റുമാണ് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സംപൂജ്യരാകും.

ബി ജെ പി ആകെയുള്ള 5 സീറ്റുകളും തൂത്തുവാരും. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പാർട്ടിക്ക് രക്ഷയുണ്ടാകില്ല. നാല് സീറ്റിൽ 3 ഉം ബി ജെ പി നേടും. ഒരു സീറ്റ് മാത്രമായിരിക്കും കോൺഗ്രസിന് ലഭിക്കുക. രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളും ബി ജെ പി നേടും. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിൽ ആപ്പിന് 5 സീറ്റുകളും കോൺഗ്രസിനും ബി ജെ പിക്കും 3 വീതം സീറ്റുകളുമായിരിക്കും ലഭിക്കുകയെന്നും സർവ്വേ പറയുന്നു.

ഹരിയാണയിൽ ബിജെപി-9, കോൺഗ്രസ്-1, രാജസ്ഥാനിൽ ബി ജെ പി-9, കോൺഗ്രസ്-0, ഗുജറാത്തിൽ ബി ജെ പി-26, കോൺഗ്രസ്-0, ഛത്തീസ്ഗഡിൽ ബി ജെ പി-11, കോൺഗ്രസ്-0, ബിഹാർ എൻ ഡി എ 35, ഇന്ത്യ സഖ്യം-5, ജാർഖണ്ഡിൽ എൻ ഡി എ-13, ഇന്ത്യ സഖ്യം-1, ആന്ധപ്രദേശ് വൈ എസ് ആർ സി പി -19, ടി ഡി പി ജനസേന-6, ഒഡീഷ ബി ജെ പി-11 , ബി ജെ ഡി -9 എന്നിങ്ങനെയാണ് സർവ്വേ പ്രവചനം.

Top