അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഫിന്നാ ഫെയിലിന്റെ ജനപിൻതുണയിൽ ഇടിവു സംഭവിച്ചതായി കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിപ്രായ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഫിന്നാ ഫെയിലിന്റെ ജനപിൻതുണയിൽ ഇടിവുണ്ടായപ്പോൾ രാജ്യത്തെ മറ്റൊരു പ്രധാന രാഷ്ട്രീയ കക്ഷിയായ ഫൈൻ ഗായേലിന്റെ ജനപിൻതുണയിൽ നേരിയ വർധനവ് ഉണ്ടായതായും റിപ്പോർട്ടുകൾ പരാതി പറയുന്നു.
രാജ്യത്തെ പ്രധാനമാധ്യമങ്ങളിൽ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫിന്നാ ഫെയിലിന്റെ ജനപിൻതുണയിൽ 26 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇതേ തുടർന്നു രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം പിൻതുണ സംബന്ധിച്ചുള്ള പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഫിന്നാ ഫെയിലിന്റെ ജനപിൻതുണയിൽ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, ഫൈൻ ഗായേലിന്റെ ജനപിൻതുണ രണ്ടു ശതമാനം വർധിച്ചു. ഇതോടെ രാജ്യത്തെ ഒന്നാമത്തെ പാർട്ടി എന്ന പട്ടം ഫൈൻ ഗായേൽ സ്വന്തമാക്കി. രണ്ടു പാർട്ടികൾക്കം 26 ശമതാനം വീതമാണ് ജനപിൻതുണ ലഭിച്ചിരിക്കുന്നത്.
സിൻ ഫെയിനിന്റെ പിൻതുണ മൂന്നു ശതമാനം വർധിച്ച് 19 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ലേബറിന്റെ പിൻതുണ അഞ്ചു ശതമാനത്തിൽ തന്നെ നിലനിൽക്കുയാണ്. മറ്റു സ്വതന്ത്ര പാർട്ടികളുടെ ജനപിൻതുണ രണ്ടു ശതമാനം വർധിച്ച് 24 ശതമാനത്തിൽ എത്തിയിട്ടുണ്ട്. രാജ്യത്തെ 1200 വോട്ടർമാരെ ഉൾപ്പെടുത്തിയാണ് ഇത്തവണ അഭിപ്രായ സർവേ നടത്തിയത്. മൈക്കിൾ മാർട്ടിൻ തന്നെയാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും ജനപിൻതുണയുള്ള നേതാവെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. പിൻതുണയിൽ നാലു ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും 39 ശതമാനം പിൻതുണയുമായി അ്‌ദ്ദേഹം ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ്. നാലു ശതമാനം പിൻതുണ കുറഞ്ഞ പ്രധാനമന്ത്രി എൻഡാകെനി 29 ശതമാനം വോട്ട് നേടി രണ്ടാമതുണ്ട്.