ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് മലാഗയിലേക്കുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര വൈകിയത് 10 മണിക്കൂറിലേറെ. എയര്‍ലിംഗസിന്റെ വിമാനമാണ് വൈകിയത്. ഇന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നത്. 288 യാത്രക്കാരാണ് യാത്രക്ക് ഉണ്ടായിരുന്നത്. ഇവരെ വിമാനത്തില്‍ കയറ്റുകയും ചെയ്തിരുന്നതാണ്. താമസിയാതെ തന്നെ സമയത്തിന് പോകാന്‍ കഴിയില്ലെന്ന് അറിയിപ്പ് വരികയും ചെയ്തു. അനുഭവം ഒരു ദുഃസ്വപ്നമായി പോയെന്ന് യാത്രക്കാര്‍ പറയുന്നതു.
ആദ്യം മൂന്ന് മണിക്കൂറോളം യാത്രക്കാരെ അവരുടെ സീറ്റില്‍ തന്നെ ഇരുത്തുകയായിരുന്നു. ഈ സമയം വിമാനം പരിശോധിച്ചു. നാല് ദിവസം മാലാഗയില്‍ കഴിയാനായി പോകുകയായിരുന്നു Mairead O’Dohetry എന്ന യാത്രികന്‍. പ്രായമായവരും ശാരീരിക പ്രശ്‌നങ്ങളുമുള്ളവര്‍ക്ക് എന്ത്മാത്രം ദുരിതം നേരിടേണ്ടി വന്നിരിക്കുമെന്നും ഡോഹര്‍ട്ടി ചോദിക്കുന്നു. വിമാനം ഇഎല്‍ 584 പരിശോധിച്ച് കൊണ്ടിരുക്കകുയാണെന്ന് എയര്‍ലിംഗസ് വ്യക്തമാക്കി. പകരം ഒരു വിമാനത്തിന് എല്ലാ ശ്രമം നടത്തിയിരുന്നതായും പറയുന്നുണ്ട്.
ഉച്ചതിരിഞ്ഞ് അഞ്ചരയോടെ യാത്ര പുറപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചിയിലും എയര്‍ലിംഗസ് യാത്ര രണ്ട് തവണ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ക്യാബിനിലെ തീ കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴച്ച മ്യൂണിച്ചിലേക്ക് പറന്ന എയര്‍ലിംഗസ് വിമാനം തിരിച്ച് പറന്നിരുന്നു.