വരദാര്‍ക്കറുടെ വാദം തള്ളി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇനി സ്വതന്ത്രരെ തേടി ഫൈന്‍ ഗായേല്‍

സ്വന്തം ലേഖകന്‍

ഡബ്ലിന്‍: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഫിന്നാഫെയിലുമായി ധാരണയുണ്ടാക്കിയതിനെത്തുടര്‍ന്ന് ഫൈന്‍ഗായേല്‍ ഇനി സ്വതന്ത്രരുടെ പിന്നാലെ. എന്‍ഡ കെന്നിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുന്നതിനായി സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് സ്വതന്ത്ര ടി.ഡി ഫിനിയന്‍ മക്ഗ്രാത്ത് പറഞ്ഞു.തിങ്കളാഴ്ച ഫൈന്‍ഗായേലുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുമ്പ് ധാരണയിലെത്താനായി ആറ് സ്വതന്ത്ര ടി.ഡിമാര്‍ ശ്രമിക്കുകയാണെന്ന് മക്ഗ്രാത്ത് കൂട്ടിചേര്‍ത്തു. സ്വതന്ത്രരുടെ സഖ്യം ഇക്കാര്യത്തില്‍ ഒന്നായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അടുത്ത ആഴ്ച്ച രൂപീകരിക്കുന്ന മന്ത്രിസഭയില്‍ നിന്നും ലിയോ വരേദ്കര്‍ മാറിനിന്നേക്കും എന്ന സൂചനകളും ഉണ്ട്.വാട്ടര്‍ ചാര്‍ജ് പ്രശ്‌നത്തില്‍ ഫൈന്‍ഗായേല്‍ പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമാണ് വരേദ്കറുടെ നിലപാട്. ഫിന്നാഫെയിലിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ള ഒരു പറ്റം ടി ഡി മാരുടെ പിന്തുണയും വരേദ്കര്‍ക്കുണ്ട്.
ഫിന്നാഫെയിലിന്റെ ഒരു ടി ഡി പരസ്യമായി ആക്ഷേപിച്ചത് വരേദ്കര്‍ സഖ്യശ്രമങ്ങളെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുക്കുന്നവരെ പോലെയാണ് എന്നാണ്.മുന്‍ ആരോഗ്യമന്ത്രിക്കെതിരെ പരസ്യമായ എതിര്‍പ്പുകളുമായി ഒട്ടേറെപ്പേര്‍ രംഗത്തുള്ളതിനാല്‍ എന്ട കെന്നിയും വരെദ്കരെ മാറ്റി നിര്‍ത്താനുള്ള ആലോചനയില്‍ ആണത്രേ.
അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രി വോട്ടെടുപ്പില്‍ വിജയിക്കണമെങ്കില്‍ കെന്നിക്ക് ആറു സ്വതന്ത്ര ടി.ഡിമാരുടെ പിന്തുണകൂടി ലഭിക്കണം. ഫെബ്രുവരിയില്‍ നടന്ന ജനറല്‍ ഇലക്ഷന് 70 ദിവസത്തിനു ശേഷം പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള മൂന്നാം തവണത്തെ വോട്ടെടുപ്പ് വരുന്ന ബുധനാഴ്ച നടക്കും. 14 സ്വതന്ത്ര ടി.ഡിമാരാണ് ഡോളില്‍ ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top