പാരിസ് :സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി.ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗികപ്രവൃത്തികള്‍ക്ക് സമ്മതം നല്‍കാനാവില്ലെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെട്ടു തുടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബില്‍ കൊണ്ടുവരാന്‍ ഫ്രാന്‍സിലെ ഭരണകക്ഷി തീരുമാനിച്ചത്. രക്തബന്ധുക്കളുമായുള്ള ലൈംഗികബന്ധം പ്രായം 18 ആക്കിയും മാറ്റിയിട്ടുണ്ട്. പ്രധാന പ്രതിപക്ഷം അടക്കം എല്ലാ പാര്‍ടികളും ബില്ലിനെ പിന്തുണച്ചു.
എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്.അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല.
എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്.നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.
നിയമം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി 13 ആക്കാന്‍ ചില സെനറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായ വ്യത്യാസം അഞ്ചാക്കുന്നതിനെ ചര്‍ച്ചയില്‍ ചില എംപിമാര്‍ എതിര്‍ത്തു. എന്നാല്‍ ഇതിനെ നിയമമന്ത്രി ഡ്യുപ്പണ്ട് മൊറാട്ടി ന്യായീകരിച്ചു.
പതിനാലോ പതിനാലരയോ വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് ഒരു 18 കാരനെ വിചാരണക്കൂട്ടില്‍ കയറ്റാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മൊറാട്ടി പറഞ്ഞത്.തുടര്‍ന്നാണ് പുതിയ നിയമത്തിലേക്കുള്ള വഴിതുറക്കല്‍. ചരിത്രപരമായ ചുവട് വെയ്പ്പ് എന്നാണ് നിയമത്തെ മൊറാട്ടി വിശേഷിപ്പിച്ചത്.
ലൈംഗികതയുടെ പ്രായ നിര്‍ണ്ണയം ഫ്രാന്‍സ് പാര്‍ലമെന്റില്‍ അനേകം തവണ ചര്‍ച്ച ചെയ്ത വിഷയമാണ്. ലോവര്‍ ഹൗസ് നാഷണല്‍ അസംബ്ലിയില്‍ 300 തവണ ഭേദഗതിക്ക് വിധേയ ബില്ലാണ് ലൈംഗിക പ്രായപരിധി.2018 ല്‍ ഒരു പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയ 11 കാരിയുമായി 28 കാരന്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബില്‍ വന്‍ ചര്‍ച്ചയായത്.
ഈ സംഭവം ബലാത്സംഗമായി പരിഗണിച്ചിരുന്നില്ല. ഗൗരവം കുറഞ്ഞ ലൈംഗിക കുറ്റകൃത്യമായിട്ടാണ് വിലയിരുത്തപ്പെട്ടത്. പിന്നീട് പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ ലൈംഗികതയ്ക്ക് ഇരയാകുന്ന സംഭവം ഫ്രാന്‍സില്‍ പിന്നീട് അനേകം തവണ വിവാദമുണ്ടാക്കിയിട്ടുണ്ട്.
അടുത്തിടെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഒലിവിയെ ഡുമാലിനെതിരേ ലൈംഗികാരോപണമുയര്‍ന്നിരുന്നു. തന്റെ ഇരട്ട സഹോദരനെ രണ്ടാനച്ഛനായ ഡുമാല്‍ ചെറുപ്പത്തില്‍ ലൈംഗികചൂഷണത്തിനിരയാക്കിയതായി ഫ്രാന്‍സിന്റെ മൂന്‍ വിദേശകാര്യമന്ത്രി ബെര്‍ണാഡ് കൗച്ച്‌നറിന്റെ മകള്‍ ജനുവരിയില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പറഞ്ഞത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതാണ് രണ്ടാം മീടു മൂവ്‌മെന്റിന് വഴിവെച്ചത്.
15 വയസില്‍ താഴെയുള്ള കുട്ടിയുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയായ വ്യക്തി എന്തെങ്കിലും വസ്തുക്കള്‍ പ്രവേശിപ്പിക്കുന്നതിനെ അടക്കം ഇനി മുതല്‍ ബലാല്‍സംഗമായി കണക്കാക്കും. ഓറല്‍ സെക്‌സ് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കുട്ടിക്കു സമ്മതമുണ്ടായിരുന്നുവെന്ന വാദം ഇനി ആര്‍ക്കും ഉന്നയിക്കാനാവില്ലെന്ന് നിയമകാര്യ മന്ത്രി ഡ്യൂപോണ്ട് മോറെറ്റി പറഞ്ഞു. ബലാല്‍സംഗത്തിനുള്ള ശിക്ഷ 20 വര്‍ഷം തടവായും നിശ്ചയിച്ചു.
കൗമാരക്കാരായ കുട്ടികളും ചെറുപ്പക്കാരായ മുതിര്‍ന്നവരും തമ്മിലുള്ള ലൈംഗികബന്ധങ്ങളെയെല്ലാം കുറ്റകരമായി കാണാതിരിക്കാനായി റോമിയോ ആന്റ് ജൂലിയറ്റ് എന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടിയും ചെറുപ്പക്കാരും തമ്മിലുള്ള പ്രായവ്യത്യാസം ഏറ്റവും ചുരുങ്ങിയത് അഞ്ച് വയസെങ്കിലുമുണ്ടെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധത്തെ ബലാല്‍സംഗമായി കാണില്ല. അതേസമയം, ബലാല്‍സംഗം, ആക്രമണം തുടങ്ങിയവക്ക് ഈ ഇളവ് നല്‍കില്ല. പതിനാലോ പതിനാലരയോ വയസുള്ള കുട്ടിയുമായി സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 18കാരനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡ്യൂപോണ്ട് വ്യക്തമാക്കി.