വിവാഹം കഴിച്ച സ്ത്രീകൾ വൈബ്രേറ്റർ ഉപയോഗിക്കുന്നത് എന്തിനാണ്! സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെ മാത്രമേ ഉള്ളൂ പുരുഷന്മാരുടെ തോന്ന്യാസങ്ങൾ. പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണോ? ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ സ്ത്രീകൾ..

(നാസര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫേസ്ബുക്കില്‍ എഴുതിയത് )

കൊച്ചി: പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മത ചിന്തകളും സാമൂഹിക സമ്പ്രദായങ്ങളും ലൈംഗിക കാര്യത്തിൽ സ്ത്രീകളെ തളച്ചിടാൻ നോക്കുകയാണ് .സ്ത്രീകളെ അവരെ ബോഡി ഷെയിം ചെയ്യാൻ നോക്കുന്നു . കന്യകാത്വം എന്ന അസംബന്ധത്തെ പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവമാണ് ഒരാളെ സ്‌നേഹിച്ചു, അയാളുടെ കൂടെ ബന്ധപെട്ടു, അയാൾ വിവാഹത്തിന് സമ്മതിച്ചില്ല എന്ന ഒരേ കാരണം കൊണ്ട് മിടുക്കിയായ ഒരു യുവതി ആത്മഹത്യ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം; ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് (~8000). ഇനി ഒരു രതിമൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ. എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവർ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തത് കൊണ്ടാണ്). ഇതിന്റെ പിറകിൽ പരിണാമ കാരണങ്ങൾ ഉണ്ട്.

ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കിക്കൊണ്ടുവന്ന മതങ്ങളും സാമൂഹിക സമ്പ്രദായങ്ങളും ലൈംഗിക കാര്യത്തിൽ സ്ത്രീകളെ തളച്ചിടാൻ നോക്കുന്നത്, അവരെ ബോഡി ഷെയിം ചെയ്യാൻ നോക്കുന്നത്. ഒരു പുരുഷനുമായി ബന്ധപെട്ടു കഴിഞ്ഞ ഒരു സ്ത്രീയെ രണ്ടാംകിടയായി കാണാൻ സമൂഹത്തെ പഠിപ്പിക്കുന്നത്. കന്യകാത്വം എന്ന അസംബന്ധത്തെ പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവമാണ് ഒരാളെ സ്നേഹിച്ച്, അയാളുടെ കൂടെ ബന്ധപ്പെട്ട്, അയാൾ വിവാഹത്തിന് സമ്മതിച്ചില്ല എന്ന ഒരേ കാരണം കൊണ്ട് മിടുക്കിയായ ഒരു യുവതി ആത്മഹത്യ ചെയ്തത്. ഒരു പെണ്ണ് ഇതുപോലെ ബന്ധപെട്ടിട്ട് ഇട്ടിട്ടു പോയാൽ കൊണ്ട് എന്താണ് ആണുങ്ങൾ ആത്മഹത്യ ചെയ്യാത്തത്? അവർ അക്കാര്യം വീമ്പിളക്കി നടക്കും. (സ്വകാര്യ കാരണങ്ങളാൽ ആത്മഹത്യകൾ ഉണ്ടാവാം, സമൂഹത്തിന്റെ കളിയാക്കലുകൾ കൊണ്ട് ഇതുപോലെ ആണുങ്ങൾ ചെയ്യില്ല എന്നാണ് ഞാൻ ഉദേശിക്കുന്നത്)

ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം മനുഷ്യൻ പരിണമിച്ച് വന്നത് ഒരു പങ്കാളിയുമായി കുടുംബം നടത്താൻ അല്ല എന്നതാണ്. രതി, പ്രേമം, കല്യാണം എന്നീ മൂന്നു കാര്യങ്ങൾ കൂട്ടിക്കുഴച്ച് അവിയൽ പരുവമാക്കി നമ്മൾ നമ്മളെ തന്നെ പറ്റിക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ നിലവിലുള്ളത്. പ്രേമിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കണം, അയാളോട് മാത്രം രതിയിൽ ഏർപ്പെടണം എന്നതൊക്കെ മനുഷ്യൻ കൃഷി തുടങ്ങിയതിനു ശേഷം മാത്രം ഉണ്ടായി വന്നതാണ്. രതി ഒരു ശാരീരിക ആവശ്യമാണ്, പ്രണയം എന്നാൽ അങ്ങനെയല്ല. മതങ്ങളുടെയും സമൂഹങ്ങളുടെയും സോഷ്യൽ കണ്ടിഷനിംഗ് ആണ് പലപ്പോഴും നമ്മുടെ പ്രണയത്തെയും രതിയെയും വിവാഹത്തെയും നിയന്ത്രിക്കുന്നത്, സ്വാഭാവിക പ്രകൃതിയല്ല.

മനുഷ്യൻ നായാടി നടന്നത് രണ്ടു ലക്ഷം വർഷത്തോളമാണ്; നമ്മൾ കൃഷി ചെയാൻ തുടങ്ങിയിട്ട് വെറും പതിനായിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നായാടി നടക്കുന്ന സമയത്ത് നമ്മൾ എല്ലാം പങ്കു വയ്ക്കുന്ന കൂട്ടമായിരുന്നു, പങ്കാളികളും കുട്ടികളും ഉൾപ്പെടെ. ഒരു ആണിന് ഒരു പെണ്ണെന്നോ, ഒരു പെണ്ണിന് ഒരാണെന്നോ ഉള്ള സാമൂഹിക ക്രമം ഈയടുത്ത് മാത്രം ഉണ്ടായി വന്ന ഒന്നാണ്. നമ്മുടെ സ്പീഷിസിന് വളരെ അടുത്ത് നിൽക്കുന്ന ബോണോബോ കുരങ്ങുകൾ നമ്മളെ പോലെ തന്നെ പ്രത്യുത്പ്പാദനത്തിന് വേണ്ടിയല്ലാതെ ലൈംഗിക കേളിയിൽ ഏർപ്പെടുന്നവയും പോളിഗമി പ്രാക്ടീസ് ചെയ്യുന്നവരുമാണ്. പറഞ്ഞു വന്നാൽ സസ്തനികളിൽ വവ്വാൽ, ചില അരയന്നങ്ങൾ എന്നിവ പോലെ വെറും അഞ്ച് ശതമാനം ജീവികൾ മാത്രമാണ് ജീവിതകാലം മുഴുവൻ ഒരു പങ്കാളിയുമായി ജീവിക്കുന്നത്.

ഇതിന്റെ ജീവശാസ്ത്രപരമായ കാരണം വളരെ ലളിതമാണ്. നല്ല ആരോഗ്യമുള്ള, അതിജീവന സ്വഭാവമുള്ള കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നതാണ് പരിണാമപരമായി നമ്മൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചെയ്യുന്നത്. അത് കൊണ്ടാണ് പുരുഷന്മാർക്ക് അബോധമനസിൽ തന്നെ ചില സ്ത്രീകളെ കാണുമ്പോൾ ലൈംഗിക വാഞ്ചന തോന്നുന്നത്. വേട്ടയാടി നടന്ന കാലത്ത് ഇങ്ങിനെയുള്ള തോന്നലുകളിൽ പലതും ലൈംഗിക വേഴ്ചയിൽ അവസാനിക്കുമായിരുന്നു. പല പുരുഷന്മാരും ആയി ബന്ധപ്പെടുന്ന സ്ത്രീകളിൽ നിക്ഷേപിക്കപ്പെടുന്ന ബീജങ്ങളിൽ ഏറ്റവും കരുത്തുള്ളത് അണ്ഡവുമായി ചേരുകയും സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന പരിണാമ പ്രക്രിയ നടക്കുകയും ചെയ്യുന്നു.

പുരുഷ ലൈംഗിക അവയവത്തിന്റെ അറ്റത്തുള്ള ബൾബ് പോലെയുള്ള ഭാഗം ലൈംഗിക വേഴ്ചയിൽ യോനിയിൽ ശൂന്യത ശൃഷ്ടിക്കുന്ന ഒരു പമ്പ് പോലെ വർക്ക് ചെയ്യുകയും, മുൻപ് ഈ സ്ത്രീ രതിയിൽ ഏർപ്പെട്ട പുരുഷന്റെ ബീജത്തെ വലിച്ചു കളയാൻ സഹായിക്കുകയും ചെയ്യാൻ ഉള്ളതാണ് എന്നൊരു വാദം ഉണ്ട്. 45 മിനിറ്റ് മുതൽ 12 മണിക്കൂർ വരെയാണ് ബീജം അണ്ഡത്തിൽ എത്താനായി എടുക്കുന്നത് എന്നോർക്കുക.

അതുപോലെ തന്നെ ലൈംഗികബന്ധ സമയത്ത് സ്ത്രീകൾ ഉറക്കെ പുറപ്പെടുവിക്കുന്ന ശബ്ദം, മറ്റ് ഇണകളെ ആകർഷിക്കാൻ ആണെന്ന് പറയപ്പെടുന്നു. ഈ ശബ്‍ദം ആണുങ്ങളിൽ ലൈംഗിക വിചാരം ഉണ്ടാക്കുന്നത് കൊണ്ടാണ് നീലച്ചിത്രങ്ങളിൽ കുറച്ച് എക്സ്ട്രാ ആയി ഈ ശബ്ദം ഡബ്ബ് ചെയ്തു കയറ്റുന്നത്. നമ്മുടെ നാട്ടിൽ ‘കുടുംബത്തിൽ പിറന്ന’ പെണ്ണുങ്ങൾ ചെയ്യുമോ എന്നറിയില്ല, പക്ഷെ ലൈംഗിക ബന്ധസമയത്ത് ഏറ്റവും കൂടുതൽ ശബ്ദമുണ്ടാകുന്നത് സ്ത്രീകളാണ്.

പക്ഷെ ഇങ്ങനെ പല ആളുകളുമായി വേഴ്ച നടത്തുന്ന സ്ത്രീകളിൽ ജനിക്കുന്ന കുട്ടിയുടെ അച്ഛൻ ആരായായിരിക്കും എന്നൊരു സംശയം ഉയർന്നു വരാം. നായാടി നടക്കുന്ന സമൂഹങ്ങളിൽ സ്വകാര്യ സ്വത്ത് എന്നൊരു ആശയം ഇല്ലാത്തത് പോലെ തന്നെ കുട്ടികൾ ഒരാളുടേതാണ് എന്നൊരു ധാരണയും ഉണ്ടായിരുന്നില്ല. സ്വന്തം ഗോത്രത്തിലെ കുട്ടികൾ എല്ലാവരുടേതും ആയിരുന്നു. ഇന്നും വെനിസ്വേലയിലെ ബാരി എന്ന ഗോത്രസമൂഹം ഇത്‌ പിന്തുടരുന്നവരാണ്.

കൃഷി തുടങ്ങിയതിൽ പിന്നെയാണ് സ്വാകാര്യ സ്വത്ത് എന്നൊരു ആശയം വരുന്നതും, സ്വത്ത് സ്വന്തം കുട്ടികൾക്ക് കൈമാറി കൊടുക്കുവാൻ വേണ്ടി കുട്ടിയുടെ പിതാവ് ആരാണ് എന്ന കാര്യത്തിന് വളരെ വലിയ പ്രാധാന്യം കൈവരുന്നതും. ഇങ്ങനെ സംഭവിച്ചിട്ട് മേൽപ്പറഞ്ഞ പോലെ വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. പുരുഷൻ ഇര തേടുന്നവരും സ്ത്രീകൾ കുടുംബം നോക്കുന്നവരും ആയ ഒരു കുടുംബ വ്യവസ്ഥയും മറ്റും ഇതിന്റെ ഭാഗമായി ഉണ്ടായി വന്നതാണ്. ഈ വ്യവസ്ഥയിൽ സ്ത്രീയുടെ വിശ്വാസ്യത വളരെ വലിയ ഒരു ഭാഗമായി മാറുകയും സാമൂഹിക വ്യവസ്ഥിതികളിൽ സ്ത്രീയുടെ വിശ്വാസ്യതയുമായി ബന്ധപ്പെടുത്തി പല കഥകളും മറ്റും പുരുഷന്മാരാൽ നിർമിക്കപ്പെടുകയും ചെയ്തു. നമ്മുടെ നാട്ടിലും കടലിൽ പോയ മുക്കുവന്റെ ഭാര്യ അവളുടെ കാമുകനുമായി ബന്ധപ്പെടുമ്പോൾ കടലിൽ പോയ കണവൻ കൊല്ലപ്പെടുന്നത് പോലെയുള്ള കറുത്തമ്മ സങ്കല്പങ്ങൾ അതിന്റെ ഭാഗമാണ്.

വിവാഹം പ്രധാനമായും രണ്ടു കുടുംബങ്ങളോ സമുദായങ്ങളോ, ചിലപ്പോൾ രാജ്യങ്ങളോ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനായി കൊണ്ടുവന്ന ഒരു ഇടപാടാണ്. കുട്ടികളെ നോക്കുക എന്ന പ്രധാന കർത്തവ്യം ഒരു ഗോത്രത്തിൽ നിന്ന് ഒരു ചെറിയ കുടുംബത്തിലേക്ക് കൈമാറിവന്നപ്പോൾ ആണിനേയും പെണ്ണിനേയും ഒരു കുടുംബത്തിൽ ഒരുമിച്ചു നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായി വന്നു. അവിടെയാണ് വിവാഹവും പ്രണയവും ആളുകൾ കൂട്ടിക്കുഴച്ചത്. പരസ്പരം പ്രേമം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത് എന്നും, കല്യാണം കഴിക്കുന്നവർ പരസ്പരം പ്രേമിക്കണം എന്നുമുള്ള രണ്ടു പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഒരേ കയറിൽ കെട്ടി. അതിന്റെ ടെൻഷൻ പല ബന്ധങ്ങളിലും കാണാനും കഴിയും.

ലൈംഗികത ഒരു ശാരീരിക ആവശ്യം ആണെങ്കിൽ പ്രണയം അങ്ങനെയല്ല. ലൈംഗികത ഇല്ലാതെ പോലും പ്രണയിക്കാൻ കഴിയും. പ്രണയം ഇല്ലാത്തവരുമായി ശാരീരികമായി ബന്ധപ്പെടാനും കഴിയും. വളരെ വർഷങ്ങളിലെ സോഷ്യൽ കണ്ടിഷനിംഗ് കൊണ്ട് പല സ്ത്രീകളും തങ്ങൾക്ക് പ്രേമം ഉള്ളവരോട് മാത്രമേ ശാരീരികമായി ഇഷ്ടം തോന്നുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, പുരുഷന്മാരോടൊപ്പം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന, സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയ സ്ത്രീകളുടെ കാര്യത്തിൽ വർഷങ്ങൾ കഴിയുമ്പോൾ ഈ സ്ഥിതി മാറാനാണ് സാധ്യത. ഇപ്പോൾ തന്നെ മുമ്പത്തേക്കാൾ കൂടുതൽ സ്ത്രീകൾ സ്വാതന്ത്രമായി തനിക്ക് ഇഷ്ടപെട്ട ഒരു ബന്ധം വിവാഹത്തിന് പുറത്തു തന്നെ നിലനിർത്തികൊണ്ടുപോകാൻ ധൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മുൻകൈ എടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി കരുതുന്ന ഒരു സമൂഹം നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ട്. പ്രണയം തുറന്നു പറയാൻ പോലും പെൺകുട്ടികൾ മടിക്കുന്നതും അതുകൊണ്ടാണ്. എനിക്ക് സെക്സ് ഇഷ്ടമാണ് എന്നൊരു പെൺകുട്ടി പറഞ്ഞാൽ ഉടനെ അവളെ വെടി എന്ന് മുദ്ര കുത്താൽ ആളെത്തും. ഇതെല്ലാം ശരിയാവുന്ന വരെ ബന്ധപ്പെടുന്ന സമയത്ത് മനസിൽ ഒരു ഫാന്റസി ആയി മാത്രം മറ്റുള്ള ബന്ധങ്ങൾ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവരാണ് പലരും.

ഒരു പ്രധാന പ്രശ്നമുള്ളത് ഒരു സമൂഹം കുട്ടികളെ നോക്കുന്ന സമയം വരുന്ന വരെ തോന്നിയ പോലെ ബന്ധങ്ങളുമായി നടന്നാൽ ഒരു അരാജകാവസ്ഥ സൃഷ്ഠിക്കപ്പെടില്ലേ എന്നതാണ്. ജനാധിപത്യം എന്ന് പറയുന്നതും ഒരു അരാജക വ്യവസ്ഥയാണ് എന്നോർക്കുക (രാജാവില്ലാത്ത അവസ്ഥ എന്ന് മാത്രമേ അരാജകാവസ്ഥ എന്നത് കൊണ്ട് അർത്ഥമാകുന്നുള്ളൂ, കേൾക്കുമ്പോൾ നമുക്ക് വല്ലാണ്ട് തോന്നുമെങ്കിലും ഭൂരിപക്ഷം ആളുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന അരാജകവ്യവസ്ഥയായ ജനാധിപത്യമാണ് രാജവ്യവസ്ഥയെക്കാൾ എന്തുകൊണ്ടും നല്ലത്).

പറഞ്ഞു വരുമ്പോൾ മനുഷ്യര്‍ ജീവശാസ്ത്രപരമായി polygamous-ഉം (പല പങ്കാളികൾ ഉള്ളവർ) സാമൂഹികമായ കാരണങ്ങളാൽ monogamous (ഒരു പങ്കാളി മാത്രം ഉള്ളവർ) ഉം ആണ്. ഇതിന്റെ ഇടയിൽ ഉള്ള ഒരു ബാലൻ കെ നായർ ആണ് നമ്മുടെ എല്ലാം ജീവിതം.സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ. sex toys remain a taboo subject within many heterosexual relationships. Research shows that barely more than a third of women have ever used a vibrator during intercourse — although only 10% report having done so recently — and only 43% of heterosexual men have used one at some point, most with a partner. These numbers are bigger than they ever have been, but they are still strikingly small.

Top