19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ

കൊല്ലം :19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ.മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആണ് അ​മ്മ​യും കൗ​മാ​ര​ക്കാ​ര​നാ​യ കാ​മു​ക​നും പി​ടി​യിലായത് .സം​ഭ​വ​ത്തി​ല്‍ ജോ​ന​ക​പ്പു​റം സ്വ​ദേ​ശി നി​ഷി​ത(35), കാ​മു​ക​നാ​യ ജോ​ന​ക​പ്പു​റം തൊ​ണ്ട​ലി​ല്‍ പു​ര​യി​ടം വീ​ട്ടി​ല്‍ റ​സൂ​ല്‍(19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല്ലം പ​ള്ളി​ത്തോ​ട്ട​ത്താ​ണ് സം​ഭ​വം. 19കാ​ര​നു​മാ​യു​ള്ള അ​മ്മ​യു​ടെ ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് കു​ട്ടി​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത്.ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മൂ​ന്ന് മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് റ​സൂ​ലി​നൊ​പ്പം നി​ഷി​ത ഒ​ളി​ച്ചോ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം യു​വ​തി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ​ന്നാ​ല്‍ റ​സൂ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് കാ​ട്ടി നി​ഷി​ത കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം നേ​ടി. പു​റ​ത്തി​റ​ങ്ങി​യ നി​ഷി​ത വീ​ണ്ടും റ​സൂ​ലു​മാ​യു​ള്ള ബ​ന്ധം തു​ട​ര്‍​ന്നു.ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തി​നാ​ണ് നി​ഷി​ത​യും റ​സൂ​ലും ചേ​ര്‍​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ പി​താ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ പ​ള്ളി​ത്തോ​ട്ടം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നി​ഷി​ത​യെ​യും റ​സൂ​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.പ്ര​തി​ക​ള്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്.

Top