രാത്രി ഓട് പൊളിച്ച് കയറിയ കള്ള ‘കള്ളന്‍’ പിടിയില്‍; ഒടുവില്‍ വീട്ടുകാര്‍ മകളെ കെട്ടിച്ചു കൊടുത്തു

പട്ന: കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയ യുവാവ് മടങ്ങിയത് വിവാഹിതനായി. 25 കാരനായ വിശാല്‍ സിങ്ങാണ് അര്‍ധരാത്രി കാമുകിയെ കാണാനായി വീട്ടിലെത്തിയത്. കളളനാണെന്നു കരുതി പിടികൂടിയ വീട്ടുകാര്‍ പെണ്‍കുട്ടിയുമായുളള വിവാഹം നടത്തിക്കൊടുത്താണ് യുവാവിനെ പറഞ്ഞയച്ചത്. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിശാലും ലക്ഷ്മിന കുമാരിയും പരിചയപ്പെടുന്നത്. പിന്നീട് പരിചയം പ്രണയമായി മാറി. വിശാല്‍ സിങ് ആര്‍മിയില്‍ ക്ലര്‍ക്കാണ്. അടുത്തിടെയാണ് അവധിക്ക് വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ലക്ഷ്മിന മുറിയില്‍ തനിച്ചാണെന്ന് അറിഞ്ഞ വിശാല്‍ അവളെ കാണാനായി വീട്ടിലെത്തി. എന്നാല്‍ വീട്ടിലെ ഒരംഗം വിശാലിനെ കളളനാണെന്ന് കരുതി ഒച്ചവച്ചു. ഉറങ്ങിക്കിടന്നവരെല്ലാം ഓടിയെത്തി വിശാലിനെ പിടികൂടി.

നാട്ടുകാര്‍ തല്ലാന്‍ തുടങ്ങിയതോടെ വിശാലും ലക്ഷ്മിനയും പ്രണയത്തിലാണെന്ന് സമ്മതിച്ചു. വിശാലിനെ മുറിയില്‍ അടച്ചിട്ട ശേഷം വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. വീട്ടുകാരെത്തി ലക്ഷ്മിനയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ വിവാഹവും നടത്തി. നൂറുകണക്കിന് പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചതോടു കൂടി നവദമ്പതികളെ ആശംസിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ് ളക്‌സ്‌ ബോര്‍ഡ് വച്ച്കാമുകന്റെ പ്രതികാരം  ജോലിയില്ലാത്ത യുവാവുമായുള്ള പ്രണയത്തില്‍ നിന്നു പിന്മാറി കാമുകി; ചുറ്റിക കൊണ്ട് യുവതിയുടെ തല അടിച്ചു പൊട്ടിച്ച് കാമുകന്‍ വിവാഹത്തിന് തൊട്ടുമുമ്പ് വധുവിന്റെ കിടപ്പറ രംഗങ്ങള്‍ വരന്റെ വാട്‌സാപ്പില്‍; കാമുകന്‍ കാമുകിയെ സ്വന്തമാക്കിയത് ആരെയും ഞെട്ടിക്കുന്ന ഉപായത്തിലൂടെ കാണാതായ പതിനഞ്ചുകാരിയും പത്തൊന്‍പതുകാരനും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് വലയിലായി; ചോദ്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി ഒരുമിച്ച് കഴിച്ചെന്ന് ആണ്‍സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ കെവിന്റെ അവസ്ഥയായിരിക്കും; വീട്ടുകാരുടെ ഭീഷണിയില്‍ ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍
Latest
Widgets Magazine