അജിത്തിനെ പോലെ ഒരു ഭര്‍ത്താവിനെ ആഗ്രഹിക്കുന്നു; തൃഷ മനസ് തുറന്നു

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക തൃഷ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചു മനസ് തുറക്കുന്നു. ”സിനിമ എന്റെ തന്നെ ഒരു ഭാഗമാണ്. മരിക്കുന്നത് വരെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതാണ് എന്റെ ജോലി. നാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ല. എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം. ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം എന്നത് നടന്നില്ലെങ്കിലും എനിക്ക് വിഷമമില്ല. അതിലും തെറ്റൊന്നുമില്ല. വിവാഹം രണ്ടാമത്തെ കാര്യമാണ്, പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനം” എന്നും തൃഷ പറയുന്നു.

അതേസമയം തമിഴ് സിനിമയുടെ തല അജിത്തിനെക്കുറിച്ചും തൃഷ സംസാരിക്കുന്നുണ്ട്. ”അജിത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹം മാന്യനാണ്. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഏതൊരു സ്ത്രീയും അതുപോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കും” എന്നാണ് തൃഷ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top