നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകുന്നു

ഹൈദരാബാദ്: നടി സാമന്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും വിവാഹത്തിന് ഒരുങ്ങി തെലുഗ് താരം നാഗ ചൈതന്യ. ഗോസിപ്പുകള്‍ പറയുന്നതു പോലെ നടി ശോഭിത ധൂലിപാലയല്ല വധുവെന്നും സിനിമക്ക് പുറത്തുനിന്നുള്ള ആളാണെന്നും തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മകന്റെ രണ്ടാം വിവാഹം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. വിവാഹം കഴിയുന്നതു വരെ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. ഇത്തവണ സൂപ്പര്‍താരം തന്നെയാണ് മകനുവേണ്ടി വധുവിനെ തേടുന്നത്. ബിസിനസ് കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയായിരിക്കുമെന്നും ഗ്ലാമര്‍ ലോകവുമായി യാതൊരു ബന്ധവുമില്ലെന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 ഒക്ടോബര്‍ ആറിനാണ് നാഗ്‌ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരായത്.

Top