2015ല്‍ നടത്തിയ സമൂഹവിവാഹം; ദമ്പതിമാര്‍ക്ക് 5പവനും ഒന്നരലക്ഷം രൂപയും നല്‍കി; മാണിക്കെതിരെ പ്രാഥമിക അന്വേഷണം

KM_Mani

തിരുവനന്തപുരം: സമൂഹവിവാഹം നടത്തിയതില്‍ ക്രമക്കേട് കാട്ടി കെഎം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. 2015 ല്‍ നടത്തിയ സമൂഹവിവാഹമാണ് മാണിക്ക് ഇപ്പോള്‍ വിനയായി മാറിയത്. 150 വിവാഹങ്ങളാണ് അന്ന് നടന്നത്. ദമ്പതിമാര്‍ക്ക് അഞ്ച് പവനും ഒന്നരലക്ഷം രൂപയും നല്‍കിയിരുന്നു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പാര്‍ട്ടി സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചായിരുന്നു വിവാഹം നടന്നത്.

Top