വിവാഹശേഷം അഭിനയം നിര്‍ത്തുമെന്ന സൂചനകള്‍നല്‍കി അസിന്‍

വിവാഹത്തോടെ ബോളുവുഡ് സുന്ദരി അഭിനയം നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇനി തന്റെ ജീവിതത്തില്‍ കൂടുതല്‍ സമയം നല്‍കുന്നത് സ്വകാര്യജീവിതത്തിന് ആയിരിക്കുമെന്ന് താരം വ്യക്തമാക്കിയതോടെയാണ് അസിന്‍ സിനിമ വിടുമെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്. മൈക്രോമാക്‌സ് ഉടമയുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനു ശേഷം അസിന്‍ വിവാഹ തിരക്കിലാണ്. അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച ഓള്‍ ഈസ് വെല്‍ കൂടി ഇറങ്ങിയതോടെ മുമ്പ് കരാര്‍ ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി വിവാഹ തയ്യാറെടുപ്പില്‍ ശ്രദ്ധ വച്ചിരിക്കുകയാണ് താരം.

ദിവസങ്ങള്‍ക്ക് മുമ്പാണ് അസിന്റെയും രാഹുലിന്റെയും പ്രണയവാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നത്. 29 കാരിയായ അസിന്‍ 36കാരനായ രാഹുല്‍ ശര്‍മ്മയെയാണ് വിവാഹം കഴിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ രാഹുല്‍ ശര്‍മ്മ മൈക്രോമാക്‌സ സഹ സ്ഥാപകന്‍ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്ഷയ് കുമാറാണ് അസിനെയും രാഹുലിനെയും പരിചയപ്പെടുത്തിയെതെന്ന് മുമ്പേ റിപ്പോര്‍ട്ട് വന്നിരുന്നു. ഖിലാഡി 786 എന്ന സിനിമയില്‍ അക്ഷയ്കുമാറിന്റെ നായിക അസിനായിരുന്നു. മൈക്രോമാക്‌സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ അക്ഷയ്കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും ആയിരുന്നു. ഇതിലൂടെ അക്ഷയ്കുമാറും രാഹുല്‍ ശര്‍മ്മയും തമ്മില്‍ മികച്ച ഒരു സൗഹൃദവുംഉടലെടുത്തിരുന്നു. ഇതിനിടയിലാണ് രണ്ടുപേരെയും അക്ഷയ്കുമാര്‍ പരസ്പരം പരിചയപ്പെടുത്തിയത്. വര്‍ഷങ്ങളോളം പ്രണയ വാര്‍ത്ത മൂടിവച്ച ശേഷമാണ് അസിന്‍ ഇക്കാര്യം പുറത്തുവിട്ടത്.

25 ചിത്രങ്ങളിലഭിനയിച്ച അസിന്‍ ഇടക്കാലത്ത് അഭിനയം നിര്‍ത്തിയതാണ്. തുടര്‍ന്ന് ഉമേഷ് ശുകല്‍ുടെ ഓള്‍ ഈസ് വെല്ലില്‍ അഭിനയിച്ചു. 2015 അവസാനത്തോടെ വിവാഹം കഴിക്കാനാണ് തീരുമാനം

Top