215 കിലോ ലഹരിമരുന്ന് റവന്യു അധികൃതർ പിടിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 215 കിലോ ലഹരിമരുന്നുകൾ റോസലാരി പോർട്ടിൽ നിന്നും റവന്യു അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിനു 4.3 മില്ല്യൺ യൂറോയുടെ അടുത്ത് വിലവരുന്നതാണെന്നു അധികൃതർ അറിയിച്ചു.
ഫ്രാൻസിൽ നിന്നും എത്തിച്ച കഞ്ചാവാണ് പാക്കറ്റിൽ നിന്നു പിടിച്ചെടുത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് അധികൃതർ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു പിടിച്ചെടുത്തു പരിശോധിക്കുകായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു റവന്യു അധികൃതർ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top