അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഗാർഡയുടെ സദാചാര ബോധത്തിൽ കടുത്ത ആശങ്കയുണ്ടെന്നു സാമൂഹിക നിതി വിഭാഗം മന്ത്രി ഫ്രാൻസാ ഫിറ്റ്‌സ്‌ജെറാൾഡ് അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏറെ ആശങ്ക ഉയർത്തുന്നതാണ് ഇപ്പോൾ ഗാർഡയുടെ സദാചാരപരവും, ധർമ്മത്തെയും അധർമ്മത്തെയും വേർതിരിച്ചു കാണുന്നതിനുള്ള കഴിവും. ഈ സാഹചര്യത്തിൽ ഇത്തരം കഥകൾ പ്രചരിക്കുന്നത് രാജ്യത്ത് വൻ വിപത്തു ക്ഷണിച്ചു വരുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്ന സദാചാര മൂല്യങ്ങൾ കൈക്കൊള്ളുന്നതിനു ഇപ്പോൾ ശക്തമായ നടപടികൾ ആവശ്യമാണെന്നു ഗാർഡയെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നു മന്ത്രി വ്യക്തമാക്കി. എന്തു വിലകൊടുത്തും ഇത്തരത്തിലുള്ള സദാചാര മൂല്യങ്ങൾ ഗാർഡാ അംഗങ്ങൾക്കു പകർന്നു നൽകുമെന്ന നിലപാടിലാണ് ഇപ്പോൾ മന്ത്രി ഫ്രാൻസാ ഫിറ്റ്‌സ്‌ജെറാൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് നിലവിൽ ഗാർഡാ റെപ്രസെന്റിറ്റീവ് അസോസിയേഷനും ഗാർഡാ അംഗങ്ങളും സർക്കാരും തമ്മിൽ നല്ല ബന്ധമാണ് രൂപീകരിക്കേണ്ടതെന്നും, ഗാർഡയുടെ ഇൻക്രിമെറ്റ് മരവിപ്പിച്ചു നിർത്തി ഗാർഡയെ പ്രതി്സ്ഥാനത്തു നിർത്തേണ്ട ആവശ്യമില്ലെന്നും ഗാർഡാ അംഗങ്ങളും വ്യക്തമാക്കി. ഇതേ തുടർന്നു ഗാർഡയും സർക്കാരും തമ്മിലുള്ള ബന്ധം ശക്തമാക്കി നിലനിർത്താനും ഇപ്പോൾ ആലോചന നടക്കുന്നുണ്ട്.