അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഗാർഡായുടെ ആഭ്യന്തര മെയിൽ സെർവറും, ആഭ്യന്തര ഐടി സിസ്റ്റവും ഹാക്ക് ചെയ്ത സംഭവത്തിൽ ഗാർഡാ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. ഹാക്കിങ് സംഘത്തിന്റെ ആക്രമണത്തെ തുടർന്നു രാജ്യത്തെ ഗാർഡാ സംഘത്തിന്റെ നിരവധി കംപ്യൂട്ടറുകളാണ് തർന്നത്. ഇതേ തുടർന്നു ഗാർഡാ പ്രത്യേക അന്വേഷണ സംഘം ശക്തമായ നടപടികളുമായി മുന്നോട്ടു പോയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച അവസാനമാണ് ഇത്തരത്തിൽ ഗാർഡാ സംഘത്തിന്റെ കംപ്യൂട്ടർ ശ്യംഖലയ്ക്കു നേരെ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണത്തിനു പിന്നിൽ അയർലൻഡിൽ തന്നെയുള്ള ഹാക്കർമാരാണോ, പുറത്തു നിന്നുള്ളവരാണോ, ഇതോടെ ഒരു കൂട്ടം ഹാക്കർമാരുടെ സംഘമാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇനിയും വ്യക്തതവരുത്താൻ അധികൃതർക്കു സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു ശക്തമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
നിലവിൽ ഇതു വരെ അയർലൻഡിൽ കാണാത്ത രീതിയിലുള്ള സൈബർ ആക്രമണത്തിന്റെ രീതിയിലാണ് ഇപ്പോൾ ഗാർഡായ് സംഘത്തിനു നേരെ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം നടത്തിയ രീതി സംബന്ധിച്ചുള്ള വ്യക്തതയില്ലായ്മയാണ് ആരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാകാത്തതാണ്. ആക്രമണത്തെ തുടർന്നു ഗാർഡായ് സംഘത്തിന്റെ കംപ്യൂട്ടറുകളിൽ ഏറെയും സ്വിച്ച് ഓഫ് ആയി പോകുകയും ചെയ്തിരുന്നു.