സ്വന്തം ലേഖകൻ
ഡബ്ലിൻ: ഓപ്പറേഷൻ തോർ എന്ന പേരിൽ ഗാർഡസംഘം കിൽക്കെനിയിലും കാർലോ ഏരിയയിലും നടത്തിയ മിന്നൽ പരിശോധനയിൽ 64 പേരെ കസ്റ്റഡിയിൽ എടുത്തു. അറുപതു ഗാർഡാ ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ പരിശോധിക്കുകയും, 29 വീടുകളും ഒരു വ്യവസായ ഏരിയയുമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഒരൊറ്റ ദിവസം കൊണ്ടു കിൽക്കെന്നി സിറ്റിയും, യൂറിങ്‌ഫോർഡും കാസ്റ്റിൽകോമർ എരിയയും പരിശോധനയ്ക്കു വിധേയമാക്കി.
ഏതാണ് 34,000 യൂറോ വിലവരുന്ന ഹെറോയിൽ, എക്‌സ്റ്റാസി, കാനിബീസ്, കൊക്കെയിൻ, ആംഫെറ്റാമൈൻസ് എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. കാസ്റ്റിൽകോമേറിലെ വീട്ടിൽ നിന്നും 4000 യൂറോ വിലവരുന്ന കാബിൻ പ്ലാന്റും ഗാർഡാ സംഘം കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളിൽ വളർത്തിയവയാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കളെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കിൽക്കെനി സീറ്റിയിലെ വീടിനുള്ളിൽ നിന്നും ഒറു കൈത്തോക്കും സംഘത്തിനു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ആക്രമണ സാധ്യത മുൻകൂട്ടിക്കണ്ട് ഗാർഡാ സംഘം പ്രത്യേക തയ്യാറെടുപ്പുകളോടെയാണ് പരിശോധന നടത്താൻ രംഗത്തിറങ്ങിയത്. ഗാർഡായുടെ പിടിയിലായവരിൽ 22 പേർ മോഷണം, മാനഭംഗം, ചീറ്റിങ്, ലഹരിയുടെ ദുരുപയോഗം കൊള്ള എന്നീകേസുകളിൽപ്പെട്ടവരാണ്. അറസ്റ്റിലായവരിൽ ഒൻപതു പേരെ ഗാർഡാ സംഘം കിൽക്കേനിയിലെയും കാർലോയിലെയും കോടതിയിൽ ഹാജരാക്കി. 33 പേരെ കമ്മിറ്റൽ ആൻഡ് പീനൽ വാറണ്ടോടു കൂടിയാണ് അറസ്റ്റ് ചെയ്തത്.