ഗാർഡയെ ശക്തിപ്പെടുത്താൻ നടപടികളുമായി സർക്കാർ; പുതുതായി 3000 ആളുകളെ റിക്രൂട്ട് ചെയ്യുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഗാർഡ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3,000 ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യും. ഇതു സംബന്ധിച്ച് ഉപപ്രധാനമന്ത്രി ഫ്രാൻസസ് ഫിറ്റ്‌ജെറാൾഡ് ക്യാംപെയ്ൻ ആരംഭിച്ചു. ഗാർഡയുടെ അംഗബലം 15,000 ആക്കുക എന്ന സർക്കാരിന്റെ വാഗ്ദാനമാണ് ഇതുവഴി നടപ്പിലാകാൻ പോകുകയെന്ന് മന്ത്രി അറിയിച്ചു.
അടിയന്തരമായി ഇതിൽ 800 പേരേ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് ഗാർഡ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചു. അയർലണ്ടിലെ വിവിധ ഇടങ്ങളിലുള്ള പ്രതിഭകളെ തേടിപ്പിടിച്ച് ഗാർഡയെ മികച്ച സേനയാക്കി മാറ്റുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഗാർഡ കമ്മിഷണർ നോയിറിൻ ഒ സള്ളിവൻ വ്യക്തമാക്കി.
രണ്ട് ഭാഗങ്ങളായി നടക്കുന്ന ഫിസിക്കൽ ടെസ്റ്റ് വഴിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക. ടെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.publicjobs.ie, www.publicjobs.ie എന്ന വെബ്‌സൈറ്റിൽ 2016 സെപ്റ്റംബർ 29ന് മുമ്പായി അപേക്ഷിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top