സ്വന്തം ലേഖകൻ
ഡബ്ലിൻ: ആയുധവ്യാപാരവുമായി ബന്ധപ്പെട്ടുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ഗാർഡാ സംഘം നടത്തിയ പരിശോധനയിൽ കോ കെറിയുടെ പ്രദേശത്താണ് ഇപ്പോൾ ഗാർഡാ സംഘം ആയുധം പിടിച്ചെടുക്കാൻ പരിശോധന നടത്തിയത്. ലിംറിക്, കോർക്ക് എന്നിവിടങ്ങളിലും ഗാർഡാ ആക്രമണ സംഘവും, ഗാർഡാ ഡോഗ് യൂണിറ്റും കോംബ് ഏരിയ ആക്രമണ സംഘവുമാണ് ഇപ്പോൾ ആയുധം പിടിച്ചെടുക്കാൻ ഗാർഡാ സംഘം എത്തിയത്.
കോ കേരിയിലെ ഫാം ഏരിയയിൽ നിന്നും രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് ഗാർഡാ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇവരിൽ നിന്നു പണമോ, ആയുധങ്ങളോ പിടിച്ചെടുക്കുന്നതിനും ഗാർഡാ സംഘത്തിനു കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഗാർഡാ സംഘം ആയുധം കണ്ടെത്താനും സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെയും അഠിസ്ഥാനത്തിൽ ഗാർഡാ സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗാർഡാ സംഘം പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.