ഡബ്ലിന്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാകുന്ന സൗഹചര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ ഓഫ് ജസ്റ്റീസ് നിയമിച്ച ഗാര്‍ഡയും 20 തോളം സിവില്‍ സെര്‍വന്റ്‌സും ഉള്‍പ്പെടുന്ന പുതിയ യൂണിറ്റ് 4000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കുന്നതിനായി വിദേശരാജ്യങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അയയ്ക്കും. ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലെ ഡിക്ടറ്റീവുകളും മറ്റ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരും സിവില്‍ സെര്‍വെന്റുമായി ചേര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥികളായി കഴിയാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളെ കാണുകയും അനുയോജ്യരായവരെ തെരഞ്ഞെടുക്കുകയും ചെയ്യും.
പുതിയ യൂണിറ്റ് ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അയര്‍ലന്‍ഡ് ഏറ്റെടുക്കാമെന്നറിയിച്ചിരിക്കുന്ന 4000 അഭയാര്‍ത്ഥികളെ തെരഞ്ഞെടുക്കും. സെലക്ഷന്‍ മിഷന്‍ എന്നുപേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിവില്‍ സര്‍വെന്റ്‌സും NGO കളും അഭയാര്‍ത്ഥി ക്യാമ്പില്‍ അയര്‍ലന്‍ഡിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നവരുമായി നേരിട്ട് അഭിമുഖം നടത്തുമെന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലും ഓസ്ട്രിയയിലുമുള്ള രജിസ്‌ട്രേഷന്‍ സെന്ററില്‍ നിന്നും അഭയാര്‍ത്ഥികളെ തെരഞ്ഞെടുക്കും. സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ചിലും ജൂലൈയിലുമായി സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും അയര്‍ലന്‍ഡിലെത്താന്‍ ആഗ്രിഹിക്കുന്നവര്‍ക്കായി രണ്ട് തെരഞ്ഞെടുപ്പ് ദൗത്യം നടത്തിയിരുന്നു.
എങ്ങനെയാണ് അഭയാര്‍ത്ഥികളെ തെരഞ്ഞെടുക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 20 സിവില്‍ സെര്‍വന്റുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്ന് പുതിയ യൂണിറ്റിന്റെ പ്രോഗ്രാം ഡയറക്ടര്‍ അറിയിച്ചു. ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലെ ഗാര്‍ഡകള്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കുന്നതിന് സൂക്ഷ്മ പരിശോധനകള്‍ നടത്തും. ഇതിന് മാസങ്ങള്‍ തന്നെ വേണ്ടിവരും.
അയര്‍ലന്‍ഡ് നേരത്തെ പ്രഖ്യാപിച്ച 4000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കും. ഇതില്‍ നിലവില്‍ 520 പേരെ സ്വീകരിച്ചിട്ടുണ്ട്. ഇവരെ മൈഗ്രന്ഡറ് ഇന്റഗ്രേഷന്റെ ഭാഗമായി യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജിയുമായി സഹകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസിലെ ഉദ്യോഗസ്ഥരര്‍ ലെബനനന്‍ അടക്കമുള്ള കാമ്പ്യുകള്‍ സന്ദര്‍ശിച്ചാണ് അഭിമുഖം നടത്തിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ നിയോഗിച്ചിരുക്കുന്ന സംഘം വരുന്ന മാസങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കായി താമസസ്ഥലം കണ്ടെത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ഒഴിഞ്ഞ ആര്‍മി ബാരക്കുകളും ഇതിനായി പരിഗണിക്കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ പരിശോധിക്കുന്നതിന് റെഡ് ക്രോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊമേഴ്‌സല്‍ സ്ഥാപനങ്ങളില്‍ നിന്നും അക്കോമേഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.