സ്വന്തം ലേഖകൻ
ഡബ്ലിൻ: കോ മേത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആറു പേരെ ഗാർഡാ സംഘം അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ആറു പേരെ ഗാർഡാ സംഘം ഇന്നലെ കോ മെത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം ഗാർഡാ പട്രോളിങ് സംഘം നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ റൊമേനിയൻ യുവാവിനെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗാർഡാ സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഗാർഡായ്ക്കു ലഭിച്ചത്.
റൊമേനിയൻ യുവാവിന്റെ സാന്നിധ്യം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗാർഡാ സംഘം വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്നാണ് ഗാർഡാ ലോക്കൽ പൊലീസ് സംഘാംഗങ്ങൾ സംശയം ഉന്നയിച്ചതും മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള സംശയങ്ങൾ പൊലീസിനോടു ഉന്നയിച്ചതും. റൊമേനിയൻ സ്വദേശിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗാർഡാ സംഘം കാസ്റ്റൽഹൗസിലെ കിൽപാർക്കിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്നാണ് ആറു പേരെ ഗാർഡാ സംഘം കസ്റ്റഡിയിൽ എടുത്തത്. നാൽപതും, അറുപതും വയസു പ്രായമുള്ള രണ്ടു വനിതകളും, മൂന്നു പുരുഷൻമാരും ടീനേജ് പ്രായം മാത്രമുള്ള പെൺകുട്ടിയുമാണ് അറസ്റ്റിലായത്. 23 പേരെയാണ് വീട്ടിൽ കണ്ടെത്തിയതെന്നും ഗാർഡാ സംഘം വ്യക്തമാക്കുന്നു.