ഗോൾവേയിൽ നിർണായക തീരുമാനം; ഇന്ത്യയും അയർലൻഡും സയൻസ് മേഖലയിൽ കൈകോർക്കുന്നു

സ്വന്തം ലേഖകൻ

ഗോൾവേ: ഇന്ത്യയും അയർലണ്ടും തമ്മിലുള്ള സയൻസ് ഗവേഷണ പങ്കാളിത്ത പദ്ധതികളുടെ ഭാഗമായി ഐഎസ്‌സിഎ ഇന്ത്യ മീറ്റിങ് ന് ഗോൾവേയിൽ തുടക്കമായി.ഇതിന്റെ അനുബന്ധ സെമിനാർ ജൂൺ 23 മുതൽ 26 വരെ ട്രിനിറ്റി കോളജിൽ നടത്തപ്പെടും.കഴിഞ്ഞ ആഴ്ച്ച നടത്തപ്പെട്ട ഈ നിർണ്ണായക സമ്മേളനത്തിൽ അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ രാധിക ലാൽലോകേഷ് മുഖ്യാഥിതിയായിരുന്നു.സയൻസ് ഫൗണ്ടേഷൻ അയർലണ്ടാണ് (എസ്എഫ്‌ഐ) ഇന്ത്യയുമായുള്ള ഗവേഷണപദ്ധതികൾക്ക് സാരഥ്യം വഹിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കും ശാസ്ത്ര മേഖലയിൽഎങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഐഎസ്‌സിഎ മീറ്റിങ് ചർച്ച ചെയ്തു രൂപരേഖ തയാറാക്കി. നാനോടെക്‌നോളജി ആൻഡ് മെറ്റീരിയൽസയൻസ്, എനർജി, എൻവയോൺമെന്റ് ആൻഡ് എഞ്ചിനീയറിങ്, ബയോസയൻസ്, ബോമെഡിസിൻ ആൻഡ്ബയോടെക്‌നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് ഡിജിറ്റൽ ഹ്യുമാനിറ്റീസ്, പോളിസി റിസർച്ച് ആൻഡ് റിസർച്ച്ഡിസെമിനേഷൻ ആൻഡ് ഷോകേസിങ് എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും കൈകോർക്കുക. മീറ്റിങ്ങിൽ വിവിധ വിഷയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദഗ്ദർ സംബന്ധിച്ചു.ഗോൾവേ എൻയുഐ, മറ്റ് ഐറിഷ്വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി എട്ട് വിദ്യാഭ്യാസ വിദഗ്ദ്ധരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top