സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതി നടപ്പാക്കാൻ എൻഡാ കെനിയുടെ സർക്കാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: എൻഡ കെന്നിയുടെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിന പദ്ധതികൾ പ്രസിദ്ധപ്പെടുത്തി. അയർലണ്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രകാശന വേളയിൽ പ്രധാനമന്ത്രി എൻഡ കെന്നി അഭിപ്രായപ്പെട്ടു. സർക്കാർ ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൗസിങ് പ്രതിസന്ധി പരിഹരിക്കാനായി ആക്ഷൻ പ്ലാൻ, തന്നെയാണ് പ്രാമുഖ്യം നൽകി നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി എൻട കെന്നി പറഞ്ഞു.ആഫ്റ്റർ സ്‌കൂൾ കെയറുമായി ബന്ധപ്പെട്ട് സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിച്ചേർന്ന് പുതിയ പദ്ധതികൾ നടപ്പാക്കുന്നത് രാജ്യത്തെ ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റൂറൽ ഏരിയകൾക്കായി ബ്രോഡ്ബാൻഡ്,എറക്ടസുമായിച്ചേർന്ന് നവീകരിച്ച ബജറ്റ് രൂപകൽപ്പന,ഹോസ്പിറ്റലിലെ വെയ്റ്റിങ് ലിസ്റ്റ് പ്രശ്‌നം കുറയ്ക്കാനായി നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസിന്റെ പുനരുദ്ധാരണം,അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിക്കാനായി വിന്റർ പ്ലാൻ എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top