സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ കാൻസർ ചികിത്സകൾക്കായി സാധാരണക്കാരായ രോഗികൾക്കു 25 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ട്. ലൈഫ് സേവിങ് ടെസ്റ്റുകൾക്കായി പബ്ലിക്ക് സേവനങ്ങൾ ഉറപ്പാക്കി കാത്തിരിക്കുന്ന രോഗികൾക്കാണ് ഇത്തരത്തിൽ മണിക്കൂറുകളോളം സേവനം ലഭിക്കാൻ ഇരിക്കേണ്ടി വരുന്നതെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ ആരോഗ്യ മേഖലയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുന്നതായാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്. അൾട്രാ സൗണ്ട സ്‌കാനിങ്ങിനായി 480 മണിക്കൂർ വരെ പലപ്പോഴും രോഗികൾക്കു കാത്തിരിക്കേണ്ടി വരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതുജനാരോഗ്യ വിഭാഗത്തെ ആശ്രയിക്കുന്ന രോഗികൾക്കാണ് ഇത്തരത്തിൽ വ്യാപകമായ രീതിയിൽ വെയിറ്റിങ്ങ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വരുന്നതെന്നാണ് റിപ്പോർട്ടുകൾ.
പൊതുജനാരോഗ്യ വിഭാഗത്തിൽ രോഗികൾക്കു 119 മുതൽ 125 ദിവസം വരെ എംആർഐ സ്‌കാനിങ് അടക്കമുള്ള ചികിത്സകൾക്കായി കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐറിഷ് ക്യാൻസർ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ചേർത്തിരിക്കുന്നത്.