ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ വീടിനു മുകളില്‍ കയറി പരിസ്ഥിതിവാദികളുടെ പ്രതിഷേധം; പ്രതിഷേധക്കാര്‍ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വീടിന്റെ മുഖവാരം മറച്ചു; നാലു പേര്‍ അറസ്റ്റില്‍; സുരക്ഷ ശക്തമാക്കി

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ വീടിനു മുകളില്‍ കയറി പരിസ്ഥിതിവാദികളുടെ പ്രതിഷേധം. ഋഷി സുനകിന്റെ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ വീടിനു മുകളില്‍ കയറി പരിസ്ഥിതിവാദികള്‍ പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഗ്രീന്‍പീസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അതിരുവിട്ട പ്രതിഷേധത്തിനിറങ്ങി അറസ്റ്റിലായത്. നോര്‍ത്ത് സീയിലെ പുതിയ ഓയില്‍ – ഗ്യാസ് ലൈസന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. വീടിനു കേടുവരുത്തിയതിനും അതിക്രമിച്ചു കയറിയതിനും കേസെടുത്ത് നാലുപേരെ അറസ്റ്റുചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടൊണ് ഇവരെ പൊലീസ് താഴെയിറക്കി അറസ്റ്റുചെയ്തത്.

വീടിനു മുകളില്‍ കയറിയ പ്രതിഷേധക്കാര്‍ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വീടിന്റെ മുഖവാരം മറച്ചിരുന്നു. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ സംഭവസമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വീടിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. സംഭവത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ അപലപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top