യുവാവിനെ കുത്തിക്കൊന്ന സംഭവം: നാലംഗ കൊലയാളി സംഘം അറസ്റ്റില്‍; കൊലയ്ക്കു കാരണം നൃത്തം ചെയ്യുമ്പോഴുണ്ടായ തര്‍ക്കം

തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ അഖിലിനെ കുത്തിക്കൊന്ന കേസില്‍ നാലംഗ സംഘം അറസ്റ്റില്‍. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്‌മജിത്തും ഒളിവിലാണ്.

ഇന്നലെ വൈകീട്ട് ആറോടെയാണു കൊലപാതകം നടന്നത്. മൂര്‍ക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉത്സവത്തിനിടെ മുളയം സ്വദേശി അഖിലിനെ(28) ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൃത്തം ചെയ്യുമ്പോഴുണ്ടായ തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണു വിവരം. ആക്രമണത്തില്‍ കുത്തേറ്റ അഖിലിന്റെ സുഹൃത്തും മുളയം സ്വദേശിയുമായ ജിതിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top