സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം തോക്കെടുത്തു; എല്ലാ ക്ലാസുകളിലും എയര്‍ ഗണ്ണുമായി പോയി അധ്യാപകരെ ഭീഷണിപ്പെടുത്തി; ഇങ്ങനെയൊരു സംഭവം സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായിട്ട്; സ്‌കൂള്‍ പ്രിന്‍സിപ്പല്‍

തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ് നടന്ന സംഭവത്തില്‍ പ്രതികരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. പൂര്‍വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം തോക്കെടുത്തു, എല്ലാ ക്ലാസുകളിലും എയര്‍ ഗണ്ണുമായി പോയി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഓഫീസ് വര്‍ക്കുകള്‍ ചെയ്യുന്നതിനിടയിലാണ് പുറത്ത് നിന്ന് വിദ്യാര്‍ത്ഥി വരുന്നത്. കുട്ടികളുടെ സൈക്കിള്‍ തട്ടിതെറിപ്പിച്ചാണ് വന്നത്. സ്റ്റാഫ് റൂമിന് ഉള്ളിലേക്ക് കടന്നുവന്നതിന് ശേഷം തോക്കെടുത്തു. സഹായത്തിനായി ഉടന്‍ പൊലീസിനെ വിളിച്ചു. പൊലീസ് വരുന്നതിന് മുന്നേ എല്ലാ ക്ലാസുകളിലും എയര്‍ ഗണ്ണുമായി പോവുകയും. അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുവര്‍ഷം മാത്രമാണ് ഇവന്‍ സ്‌കൂളില്‍ പഠിച്ചത്. പിന്നീട് ക്ലാസ് അറ്റന്‍ഡ് ചെയ്തിട്ടില്ല. ഇപ്പോള്‍ 18 വയസ് കഴിഞ്ഞിട്ടുണ്ട്. എല്ലാ ക്ലാസുകളിലും അധ്യാപകര്‍ ക്ലാസെടുക്കുകയായിരുന്നു. എല്ലാവരും മാനസികമായി ഭീതിയിലായിരുന്നു. ഇങ്ങനെയൊരു സംഭവം സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top