ആരോഗ്യ ഇന്‍ഷ്വറന്‍സ് നിരക്ക് വര്‍ധിപ്പിച്ച് കമ്പനികള്‍: നവംബര്‍ ഒന്നു മുതല്‍ പ്രീമിയം വര്‍ധിപ്പിക്കും

ഡബ്ലിന്‍: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി വിഎച്ച്‌ഐ പ്രീമിയം അഞ്ച് ശതമാനം വരെ നവംബര്‍ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുന്നു. ശരാശരി രണ്ട് ശതമാനവും ഏറ്റവും കുറഞ്ഞത് ഒരു ശതമാനവും പ്രീമിയം വര്‍ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഇരുപത് മാസമായി ആദ്യമാണ് വര്‍ധനവെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. ഏറ്റവും മിതമായ നിരക്കില്‍ മാത്രമാണ് നിരക്ക് വര്‍ധനയെന്നും പറയുന്നു. കസ്റ്റമര്‍ക്ലെയിമുകള്‍ കൂടിയത് മൂലം ചെലവ് കൂടുകയാണെന്നും അതിനാല്‍ പ്രീമിയം നിരക്ക് ഉയര്‍ത്താതെ വഴിയില്ലെന്നും കമ്പനി തീരുമാനത്തെ വിശദീകരിക്കുന്നു.

വിഎച്ച്‌ഐഡയറക്ടര്‍ ഡെക്ലാന്‍ മോറാന്‍ വശദകീരകരിക്കന്നത് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കണം. പുതിയ മെ!ഡിക്കല്‍ ടെ്കനോളജിയുടെയും ജീവന്‍ രക്ഷാ മരുന്നുകളുടെയും ചികിത്സാ രീതികളുടെയും സഹായം ലഭിക്കേണ്ടതുണ്ട്. ഇതിന് കമ്പനിയ്ക്ക് വരുന്ന ചെലവുകള്‍ വഹിക്കാന്‍ പ്രീമിയം ഉയര്‍ത്തണമെന്നാണ്. ഉപഭോക്താക്കള്‍ക്ക് പോളിസികള്‍ താങ്ങാവുന്നതായിരിക്കാന്‍ ചെലവ് ചരുക്കുന്നതിനും ബിസ്‌നിസിലെ കാര്യക്ഷമത പ്രശ്‌നങ്ങള്‍ കുറയ്ക്കാനും കമ്പനി ബാധ്യസ്തരാണെന്നും മോറാന്‍പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ തീരുമാനത്തോടെ വര്‍ഷം ശരാശരി 105 യൂറോ ആയിരിക്കും ഒരു കുടുംബത്തിന് കൂടുതല്‍ ചെലവ് വരിക. മുതിര്‍ന്നവര്‍ക്ക് 40 യൂറോ അധിക ചെലവ് വരും. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിഎച്ച്‌ഐ. നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് വരുന്നതോടെ വണ്‍പ്ലാന്‍ ഫാമിലി (രണ്ട് കുട്ടികളും രണ്ട് മുതിര്‍ന്നവരും)യ്ക്ക് വാര്‍ഷികമായി 2708 യൂറോ വരും പ്രീമിയം. പ്രായമായവര്‍ക്കിടയില്‍ താത്പര്യമുള്ള ഹെല്‍ത്ത് പ്ലസ് എസസ് പ്ലാന്‍ 38.38 യൂറോയുടെ വര്‍ധനയോടെ €1,858.13ലേക്ക് എത്തും. വണ്‍പ്ലാന്‍ സ്റ്റാര്‍ട്ടറിന് ഒമ്പത് യൂറോ വര്‍ധിച്ച്€539 ആകും വാര്‍ഷികമായി വരിക.

കഴിഞ്ഞമാര്‍ച്ചിലായിരുന്നു കമ്പനി അവസാനമായി പ്രീമിയം ഉയര്‍ത്തിയത്. ചെലവ് മൂന്ന് ശതമാനം വീതം വര്‍ധിച്ചതായും ചെറിയ പ്ലാനുകളിന്മേല്‍ ആറ് ശതമാനം വരെ വര്‍ധനവാണ് ചെലവില്‍ ഉള്ളതെന്നും കമ്പനി പറയുന്നു.

Top