അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള ആശുപത്രികൾക്കു വീഴ്ച സംഭവിച്ചതായി ആരോപണം.
എച്ച്എസ്ഇ ഇനിയും പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ ഉൾപ്പെടുത്തിരിയിരിക്കുന്നത്. ലൈംഗിക പീഡനക്കേസിൽ ഇരയാക്കപ്പെട്ട് എത്തിയ ഇരുപതു വയസുകാരിയായ പെൺകുട്ടിയ്ക്കു മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നു പെൺകുട്ടിയും കുടുംബവും ആശുപത്രി വിട്ടു പോയതിനെച്ചൊല്ലിയാണ് അധികൃതർ പ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
എച്ച്എസ്ഇ കമ്മിഷൻ 2012 ലും 2015 ലും ഇത്തരത്തിൽ പ്രശ്‌നത്തിൽ റിവ്യു നടത്തിയ അധികൃതർ പ്രശ്‌നം ഇപ്പോഴും നിലനിൽക്കുയാണെന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈ രണ്ടു റിവ്യു മീറ്റിങ്ങുകളും ഇപ്പോഴും പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ആശുപത്രികൾ നടത്തുന്ന പ്രവർത്തനങ്ങൾ വീണ്ടും വിലയിരുത്താനാണ് അധികൃതർ നടത്തുന്നത്.