സൈമൺ ഹാരിസ് അടുത്ത ടിഷേക്ക് ആകും! ഫൈൻ ഗെയിൽ നേതൃത്വത്തിലേക്കുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ തയ്യാറായി ഉന്നത വിദ്യാഭ്യാസ മന്ത്രി

ഡബ്ലിൻ : ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് അടുത്ത റിഷേക്ക് ആകും !ഫൈൻ ഗെയിലിൻ്റെ നേതൃത്വത്തിലേക്കുള്ള തൻ്റെ സ്ഥാനാർത്ഥിത്വം ഇന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ ഹാരിസിന് പിന്തുണ പ്രഖ്യാപിക്കാനിരിക്കുകയാണ്. എന്നിരുന്നാലും, പൊതുചെലവ് മന്ത്രി പാസ്ചൽ ഡോണോഹോയും സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസും ഇതുവരെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടില്ല.

അടുത്ത പാർട്ടി നേതാവാകാനുള്ള നോമിനേഷൻ ഇന്ന് രാവിലെ 10 മണിക്ക് തുറന്ന് അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുമെന്ന് ഫൈൻ ഗെയ്ൽ എക്സിക്യൂട്ടീവ് കൗൺസിൽ ഇന്നലെ രാത്രി പ്രഖ്യാപിച്ചിരുന്നു .ഫൈൻ ഗെയിലിൻ്റെ അടുത്ത നേതാവാകാനുള്ള തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹാരിസ് കുറച്ച് സമയം തനിക്കുള്ള പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. പാർട്ടിയുടെ ടിഡിമാരും സെനറ്റർമാരും എംഇപിമാരുടെയും പിന്തുണ നേടുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിയുടെ ഉപനേതാവ് സൈമൺ കോൺവേ താൻ നേതൃ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു .ഇതോടെ ഡോണോഹോയുടെയും മിസ് ഹംഫ്രീസിൻ്റെയും ലക്‌ഷ്യം എന്താണെന്നാണ് പാർട്ടി ഉറ്റുനോക്കുന്നത്.

ഫൈൻ ഗെയിലിൻ്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ സംരക്ഷിക്കുന്നതിനായി ലിയോ വരദ്കർ സഖ്യത്തെ പുറത്തക്കിയതിനുശേഷം അടുത്ത മാസം പ്രധാനമന്ത്രി ആകാനുള്ള വ്യക്തമായ പദ്ധതിയുമായി സൈമൺ ഹാരിസ് രംഗത്തുണ്ട് .ജൂണിൽ നടന്ന പ്രാദേശിക, യൂറോപ്യൻ തെരഞ്ഞെടുപ്പുകളിൽ ഫൈൻ ഗെയ്ൽ തൻ്റെ നേതൃത്വത്തിൽ സീറ്റ് നഷ്ടം നേരിടുമെന്ന് മനസിലാക്കിയാണ് വരദ്കർ രാജിവെച്ചത് .

Top