സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളിലേയ്ക്കു കടക്കുന്ന സർക്കാർ പക്ഷേ, ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസമില്ലെന്നു ആവർത്തിക്കുന്നു. സർക്കാർ ഉദ്ദേശിച്ച രീതിയിൽ 100 ദിവസത്തിനുള്ളിൽ ഭവന രഹിതർക്കെല്ലാം വീട് നൽകുന്ന പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കുന്നത്ാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതോടെ രാജ്യത്തെ ഭവന പ്രതിസന്ധിക്കു ഉടനെയൊന്നും പരിഹാരം കാണാൻ സാധിക്കില്ലെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
സർക്കാരിന്റെ ആദ്യ നൂറു ദിവസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്ന വാക്ക് പാലിക്കാൻ കഴിയില്ലെന്ന് ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനി. ഓഗസ്റ്റ്പകുതിയിൽ സർക്കാർ 100 ദിവസം തികയ്ക്കും. എന്നാൽ പദ്ധതി നടപ്പിലാക്കാൻ ഓഗസ്റ്റ്അവസാനത്തോടെയോ, സെപ്റ്റംബർ ആദ്യത്തോടെയോ മാത്രമേ കഴിയൂവെന്ന് ഡോളിലെഹൗസിങ് ആൻഡ് ഹോംലെസ്സ് കമ്മറ്റിക്കു മുന്നിൽ കൊവേനി ഇന്നലെ പറഞ്ഞു.
നിർമ്മാണജീവനക്കാരും ചുമതലക്കാരുമടക്കമുള്ളവർ ഹോളിഡേയ്സിന് പോവുന്ന സമയമായതിനാലാണ് ആഗസ്റ്റിൽ പദ്ധതി പൂർത്തിയാവില്ലെന്ന് പറയാനുള്ള കാരണമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ അവസാനത്തോടെ വേണമെങ്കിൽ പദ്ധതി നടപ്പിൽ വരുത്താമെങ്കിലും, അതിന് ഉദ്ദേശിച്ചഫലം കിട്ടില്ലെന്ന് കൊവേനി വ്യക്തമാക്കി. ഭവനപ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമായപദ്ധതിക്ക് കൂടുതൽ ദിവസം കാത്തിരുന്നേ പറ്റൂ.