ഭവന പ്രതിസന്ധി നേരിടാന്‍ നിയമ നിര്‍മാണം നടത്തുമെന്നു മന്ത്രി അലന്‍ കെല്ലി

ഡബ്ലിന്‍: ഭവനപ്രതിസന്ധി നേരിടാന്‍ ആവശ്യമെങ്കില്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തുമെന്ന് പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍ കെല്ലി. ക്രിസ്മസിനു മുമ്പ് കുറച്ചുപേര്‍ക്ക് വീടുനല്‍കുന്നതിനായി പ്രീഫ്രാബ്രിക്കേറ്റഡ് മോഡുലാര്‍ യൂണിറ്റികള്‍ തയാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി എന്‍ഡ കെനിയാണ് ഭവനപ്രതിസന്ധിയ്ക്ക് ഉത്തരവാദിയെന്നും ഭവനമേഖലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ പ്രതിസന്ധി ദേശീയ അടിയന്തരവസ്ഥയായി പ്രഖ്യാപിക്കണമെന്നും ഫാ പീറ്റര്‍ മക് വെരിയുടെ പ്രസ്താവനയെതുടര്‍ന്നാണ് അലന്‍ കെല്ലിയുടെ പ്രതികരണം.

നിലവില്‍ ഭവനപ്രതിസന്ധിയുടെ പഴി മുഴുവന്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിക്ക് കേള്‍ക്കേണ്ടിവരുമെന്നും എന്നാല്‍ കെല്ലിക്ക് മാത്രമായി ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞദിവസം ഫാ.മക് വെരി പറഞ്ഞിരുന്നു. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് റെന്റ് സപ്ലിമെന്റ് വര്‍ധിപ്പാക്കാത്തതിനെതുടര്‍ന്ന് 18 മാസത്തിനുള്ളില്‍ 1000 കുടുംബങ്ങള്‍ക്കാണ് തെരുവിലേക്കിറങ്ങെണ്ടിവന്നതെന്ന് ശനിയാഴ്ച നടന്ന ഹൗസിംഗ് കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയം ഭവനരഹിതര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ ശ്രമിക്കുമ്പോള്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് ഭവനരഹിതരെ സൃഷ്ടിക്കുന്നതിന് ഉത്തരവാദികളെന്നാണ് ഫാ. മക് വെരി പറയുന്നു. ധനകാര്യമന്ത്രാലയത്തിനും ഭവനപ്രതിസന്ധിയില്‍ പങ്കുണ്ട്. വിട് നഷ്ടപ്പെട്ട് ലഹരിമരുന്നിനും മറ്റും അഡിക്റ്റായവരെ സഹായിക്കുന്നതിന് പകരം അഡിക്ഷന്‍ സര്‍വീസുകള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കി ആരോഗ്യവകുപ്പും ഭവനപ്രതിസന്ധി മൂലം കഷ്ടപ്പെടുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും മക് വെരി പറയുന്നു. ആഗസ്റ്റില്‍ 607 കുടുംബങ്ങളിലായി 1275 കുട്ടികളാണ് എമര്‍ജന്‍സി അക്കോമഡേഷനിലെത്തിയത്. ജനുവരിയില്‍ 300 കുടുംബങ്ങളിലായി 780 കുട്ടികളായിരുന്നു എമര്‍ജന്‍സി അക്കോമഡോഷനില്‍ കഴിഞ്ഞിരുന്നതെന്നും ഓരോ ദിവസവും തെരുവിലിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും മക് വെരി പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിയ്്ക്കാണെന്ന് താന്‍ വിശ്വിസിക്കുന്നതായും തെരഞ്ഞെടുപ്പിന് മുമ്പ് ഭവനപ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാ. മക് വെരിയുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതായും ഒരു പരിധിവരെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നതായും അലന്‍ കെല്ലി പറഞ്ഞു. ഭവനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കെല്ലി അറിയിച്ചു.

Top