സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം അൻപതു ശതമാനത്തിലധികം വർധിക്കുമെന്നു പഠന റിപ്പോർട്ട്. രാജ്യത്തെ ഹോംലെസ് കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ചു നോക്കുമ്പോൾ വീണ്ടും വർധിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. വീട്ടിലാത്ത വ്യക്തികളുടെയും കുടുംബങ്ങളുടെയും എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതിനെ ആശങ്കയോടെയാണ് കുടുംബങ്ങൾ നോക്കിക്കാണുന്നത്.
രാജ്യത്തെ ഹോംലെസ് ആളുകളുടെ കണക്കുകൾ പരിശോധിച്ച ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയറോൺമെന്റിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 49 ശതമാനത്തിന്റെ വർധനവാണ് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ 5881 പേരാണ് വീടില്ലാത്തവരുടെ പട്ടികയിൽ രാജ്യത്ത് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 1881 പേരും കുട്ടികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് 101 ശതമാനത്തിന്റെ വർധനവാണ് ഹോംലെസ് കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
ഹോംലെസ് ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടികളെല്ലാം തകർത്തു കളയുന്ന രീതിയിലാണ് ഇപ്പോൾ രാജ്യത്ത് ഹോംലെസ് ആളുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്താനും, പ്രതിസന്ധി പരിഹരിക്കുന്നതിനും വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇപ്പോൾ തങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ഇതിനുള്ള പരിശ്രമത്തിനിടെ പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതു കാത്തിരിക്കുകയാണെന്നും ഹോംലെസ് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.