ഡബ്ലിന്‍: ഭവന വായ്പയുടെ തിരിച്ചടവ് വീട്ടു വാടകയേക്കാള്‍ താങ്ങാവുന്നതാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെ 54 മേഖലകളില്‍ നടത്തിയ സര്‍വേയില്‍ 80 ശതമാനത്തോളം വീട്ടു വാടക ചെലവേറിയതാണെന്ന് കണ്ടെത്തി. സൗത്ത്, സെന്‍ട്രല്‍ ഡബ്ലിനില്‍ മാത്രമാണ് വീട്ടുവാടകയില്‍ നേരിയ കുറവുള്ളത്. കൊണാട്ടിലാണ് വീടു വാങ്ങുന്നത് ഏറ്റവും ലാഭകരമായിട്ടുള്ളത്. 4.3 ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്ത് വീടു വാങ്ങുന്നത് വഴി വാടക നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മാസം 224 യൂറോ വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അള്‍സ്റ്ററില്‍ ഇത് 213 യൂറോയും ലെയിന്‍സ്റ്ററില്‍ 200 യൂറോയും മണ്‍സ്റ്ററില്‍ 185 യൂറോയുമാണ്. സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങള്‍ ഫലം കാണുന്നതിന്റെ തെളിവാണിതെന്ന് ഹൗസിംഗ് ഏജന്‍സി ചെയര്‍മാന്‍ കോണര്‍ സ്‌കെഹാന്‍ പറയുന്നു. ഭവന വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു.
കുത്തനെയുള്ള വര്‍ധന ഇപ്പോഴില്ല. വാടക നിരക്കിലും ഈ സ്ഥിതി കൈവരും. എന്നാല്‍ അത് എന്നു സാധ്യമാകുമെന്നു പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു.