സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ഭവന പ്രതിസന്ധി പരിഹാരമായി അഞ്ഞൂറു വീടുകൾ നിർമിക്കാൻ ഹൗസിങ് ആൻഡ് പ്രോപ്പേർട്ടി വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഡബ്ലിൻ സിറ്റി കൗൺസിലിനു സമർപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഹൗസിങ് പ്രതിസന്ധിയ്ക്കു താല്കാലിക പരിഹാരമാകും ഇപ്പോഴത്തെ നടപടികളെന്നാണ് റിപ്പോർട്ടുകളിൽ നിന്നു സൂചന ലഭിക്കുന്നത്. ആർടിഇയുടെ കൈവശമുള്ള ഡോണിബ്രൂക്കിലെ സ്ഥലത്താണ് അഞ്ഞൂറൂ വീടുകൾ നിർമിക്കാൻ ഇപ്പോൾ പദ്ധതിയായിരിക്കുന്നത്.
അയർലൻഡിൽ നിലവിലുള്ള ഭവനപ്രതിസന്ധിമറികടക്കാനും, താല്കാലികമായെങ്കിലും പരിഹാരം കാണാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ഇപ്പോൾ അറിയിക്കുകന്നത്. ഡോണിബ്രൂക്കിലെ പത്ത് ഏക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ വീടുകൾ നിർമിക്കുന്നത്. ബാക്കിയുള്ള സ്ഥലലത്ത് നിലവിൽ ആർടിഇയുടെ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഡോണിബ്രൂക്കിലെ സ്റ്റില്ലോർഗൻ റോഡിൽ പുതിയ ജംക്ഷൻ നിർമിച്ച് ഇവിടേയേക്കുള്ള ഗതാഗതം സുഗമമാക്കാനും നിലവിൽ പദ്ധതിയുണ്ട്. എന്നാൽ, ഇവിടെ പുതിയ ജംക്ഷൻ നിർമിക്കുന്നതിനെ നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ശക്തമായി എതിർക്കുകകയും ചെയ്യുന്നുണ്ട്. എന്നാൽ, അടിയന്തരമായി പ്രദേശത്ത് ജംക്ഷൻ വേണമെന്നാണ് ആർടിഇയുടെ ആവശ്യം.