ഡബ്ലിന്‍: 2015 ആദ്യപകുതിയില്‍ മോഡറേറ്റ് ഹൗസുകളുടെ വിലയിലുണ്ടായ വര്‍ധന തുടര്‍ന്നുള്ള മൂന്നുമാസങ്ങളിലും തുടരുകയാണെന്ന് സര്‍വേ. MyHome.ie. യും Davy യും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യ്ക്തമാക്കിയിരിക്കുന്നത്. ഡിസംബറില്‍ ഭവനവില 5 ശതമാനം കുറയുമെന്ന് സൂചനയും നല്‍കുന്നുണ്ട്.
ഡബ്ലിനില്‍ 3 ബെഡ് സെമി അപാര്‍ട്ട്‌മെന്റിന്റെ വില €280K യില്‍ നിന്ന് വ്യത്യാസമില്ലാതെ തുടരുകയാണ്. 4 ബെഡ് സെമിയ്ക്ക് 1.6 ശതമാനം കുറഞ്ഞ് €400K യിലെത്തിയിട്ടുണ്ട്. 2 ബെഡ് അപാര്‍ട്ട്‌മെന്റുകളുടെ വിലയിലും വ്യത്യാസമില്ല. എന്നാല്‍ ഡബ്ലിനിലെ ഭവനവില അധികം വൈകാതെ സ്ഥിരത കൈവരിക്കുമെന്നാണ് MyHome.ie റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡബ്ലിന്‍ സൗത്ത് സിറ്റിയിലെ വിലയില്‍ ഏപ്രില്‍ മെയ് ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് അടുത്ത മൂന്നുമാസങ്ങളില്‍ 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഡബ്ലിന്‍ സൗത്തില്‍ 15 ശതമാനം വര്‍ധനവുണ്ട്.
അതേസമയം ഡിസംബറില്‍ ഭവനവിലയില്‍ കുറവുണ്ടാകുമെന്നാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ Davy ചീഫ് ഇക്കണോമിസ്റ്റായ കോണല്‍ മക് കോളി പറയുന്നത്. 2016 ലും അതേ നില തുടരാനാണ് സാധ്യതയ സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്‌ഗേജില്‍ മാനദണ്ഢങ്ങളില്‍ വരുത്തിയ മാറ്റങ്ങളും വില്‍പ്പനയ്‌ക്കെത്തുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം കൂടുന്നതും കുതിച്ചുയരുന്ന വിലയെ പിടിച്ചുനിര്‍ത്തും. സെന്‍ട്രല്‍ ബാങ്കിന്റെ പുടിയ വായ്പാനയം ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് കൂടുതല്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിനെ തടയിടുന്നതാണ്. മാത്രമല്ല ഡബ്ലിനില്‍ വില്‍പ്പനയ്ക്കുള്ള പ്രോപ്പര്‍ട്ടികളില്‍ 45 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതും ഭവനവിലയില്‍ പ്രതിഫലിക്കും. 2016 ലെ ബജറ്റില്‍ നികുതിയിളവും വരുമാനവര്‍ധനയും ഭവനവിലയെ സ്വാധീനിക്കുമെന്നും മക് കോളി പറയുന്നു. ഡബ്ലിന്‍ അടക്കമുള്ള മേഖലയില്‍ വീടുകള്‍ക്കനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് MyHome.ie മാനേജിംഗ് ഡയറക്ടര്‍ ആംഗല കീഗന്‍ പറഞ്ഞു.