അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായുള്ള കണക്കുകൾക്കു പിന്നാലെ 998 കൂടുംബങ്ങളെ കഴിഞ്ഞ മാസം എമർജൻസി അക്കോമഡേഷനിലേയ്ക്കു മാറ്റിയതായി റിപ്പോർട്ട്. ഡബ്ലിൻ റീജിയണൽ ഹോംലെസ് എക്‌സിക്യുട്ടീവിന്റെ കണക്കുകളാണ് ഇതു സംബന്ധിച്ചു കഴിഞ്ഞു ദിവസം പുറത്തു വന്നത്. ഇതോടെ രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം സംബന്ധിച്ചുള്ള കണക്കുകൾ വർധിക്കുകയായിരുന്നു.
2015 ആഗസ്റ്റിൽ 607 കുടുംബങ്ങളാണ് എമർജൻസി അക്കോമഡേഷനിൽ എത്തിച്ചേർന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ 64 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി വീടില്ലാത്തവരുടെ എണ്ണത്തിൽ വർധിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡബ്ലിൻ ഏരിയയിൽ കഴിഞ്ഞ മാസം മാത്രം 72 കുടുംബങ്ങളെയാണ് കഴിഞ്ഞ മാസം മാത്രം പുതുതായി എമർജൻസി അക്കോമഡേഷനിൽ എത്തിച്ചത്.
ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടയിൽ 825 കുടുംബങ്ങൾ ഹോംലെസ് അക്കോമഡേഷൻ സംവിധാനത്തിൽ നിന്നു സ്വന്തം വീട്ടിലേയ്ക്കു മാറിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം പുതിയ വീടുകളിലേയ്ക്കു താമസം മാറിയ 825 കുടുംബങ്ങളിൽ 384 പേർക്കു പ്രാദേശിക അതോറിറ്റികളും, 388 കുടുംബങ്ങൾക്കു ഹൗസിങ് അസിസ്റ്റൻഡ് പേയ്‌മെന്റുമാണ് വീടുകൾ നിർമിച്ചു നൽകിയിരിക്കുന്നത്. ബാക്കിയുള്ള 52 കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകിയത് സ്വകാര്യ വ്യക്തികളുമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ചു നോക്കിയാൽ ഓരോ മാസവും അഞ്ചു കുടുംബങ്ങൾക്കു വീതം വീട് നിർമ്മിച്ചു നൽകാൻ സാധിക്കുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമായിട്ടുണ്ട്.