കടന്നു പോകുന്നത് രാജ്യത്തെ ഏറ്റവും വലിതും ദൗര്‍ഖ്യമേറിയതുമായ സമ്മറെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും മോശവും ചൂടേറിയതുമായ സമ്മറാണ് ഇപ്പോള്‍ രാജ്യത്തു കടന്നു പോകുന്നതെന്ന റിപ്പോര്‍ട്ടുമായി കാലൈാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2100 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ് കാലാവസ്ഥയില്‍ അടക്കം ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധര്‍ നടത്തുന്ന പഠനങ്ങളില്‍ നിന്നു വ്യക്തമായിരിക്കുന്നത്. യുകെ അടക്കമുള്ള 13 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇപ്പോഴത്തെ ചൂടേറിയ കാലാവസ്ഥയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്.
റോമന്‍ കാലത്ത് നാലു മുതല്‍ ഏഴു വരെയുള്ള സെഞ്ച്വറീസിലും, 14 -ാം 19-ാം നൂറ്റാണ്ടിലും ഉണ്ടായതിലും ഏറ്റവും മോശം സാഹചര്യത്തിലുമാണ് ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാനം 20-ാം നൂറ്റാണ്ടിലും, 14-ാം നൂറ്റാണ്ടിലും, 19-ാം നൂറ്റാണ്ടിലും ഉണ്ടായതിനു സമാനമായ രീതിയുള്ള വ്യതിയാനങ്ങള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഇപ്പോഴുണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ കാരങ്ങള്‍ സംബന്ധിച്ചു ഗവേഷകര്‍ പഠനം നടത്തുന്നതേയുള്ളൂ. അന്തരീക്ഷത്തിലെ താപനിലയില്‍ അടക്കം ഇത്തരത്തില്‍ വലിയ മാറ്റമുണ്ടായത് എന്തുകൊണ്ടെന്ന കാര്യത്തില്‍ വിദഗ്ധനായ പഠനം ആവശ്യമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Top