സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലെ ആകെയുള്ള വീടുകളിൽ കാൽഭാഗം വീടുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ഹൗസിങ്ങ് ഏജൻസിയുടെ കണ്ടെത്തൽ.
ഈ ഹൗസിങ്ങ് ഏജൻസിയുടെ ചെയർമാനായ കോണോർ കെഹൻ ആണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ മിക്കതിനും നിരവധി അറ്റക്കുറ്റപ്പണികൾ ആവശ്യമുള്ളവയാണ്. ഡൊണഗൽ,മേയോ,ഗോൾവേ,കെറി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വീടുകൾ ആരും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്.ഡബ്ലിനിൽ ഇവയുടെ എണ്ണം താരതമ്യേനെ കുറവാണ്.വാടക പ്രശ്‌നം ഏറ്റവും രൂക്ഷമായ ഡബ്ലിനിൽ 7995 വീടുകളിലും 16321 അപ്പാർട്ട്‌മെന്റുകളിലും താമസക്കാരില്ല. എങ്കിലും കണക്കുകൾ പ്രകാരം ഡബ്ലിനിലും കോർക്കിലുമാണ് ഏറ്റവും കുറവ് വീടുകൾ കണ്ടെത്തിയത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 6000 ആളുകൾ ഭവനരഹിതരാണ്. ഇതിൽ 2000 വരുന്നത് കുട്ടികളാണ്.130000 കുടുംബങ്ങൾ ഇപ്പോഴും ലോക്കൽ അതോറിറ്റിയുടെ വീടിന് വേണ്ടിയുള്ള വെയ്റ്റിങ്ങ് ലിസ്റ്റിൽ ഉള്ളവരാണ്.
താമസസൗകര്യമില്ലാതെ ആളുകൾ ബുദ്ധിമുട്ടുമ്പോൾ ഇത്രയും വീടുകൾ ഒഴിഞ്ഞ് കിടക്കുന്നതിനെതിരെ ഗവൺമെന്റ് പ്രതികരിക്കണമെന്നാണ്.
ഹൗസിങ് ഏജൻസി വക്താക്കൾ പറയുന്നത്.മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിൽ വീടുകൾ ഉപയോഗിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത് ശിക്ഷാർഹമാണ്.അത്തരം നടപടികൾ അയർലണ്ടിലും ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.