സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിന്ധി പരിഹരിക്കാൻ ശക്തമായ നടപടികളുമായി പുതിയ സർക്കാർ രംഗത്ത്. രാജ്യത്തെ പ്രത്യേകം തിരഞ്ഞെടുത്ത കേന്ദ്രത്തിൽ മൂവായിരം വീടുകൾ നിർമിക്കുന്നതിനായി സർക്കാർ ആലോചിക്കുന്നത്. ഇവിടെ വീടുകളും ഫഌറ്റുകളും നിർമിക്കാനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഏതാണ്ട് ആയിരം മില്യൺ യൂറോയ്ക്കടുത്തു ചിലവു പ്രതീക്ഷിക്കുന്ന വൻ പ്രോജക്ടാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. രാജ്യത്ത് പതിനായിരത്തോളം ആളുകൾ ഇപ്പോഴും വീടില്ലാത്തവരായി താമസിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇപ്പോൾ പുതിയ പദ്ധതി ഹൗസിങ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ ആരംഭിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ വീടില്ലാത്ത ആലുകൾക്കു പുതിയ ദിശാബോധം നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സർക്കാർ ഇപ്പോൾ ആരംഭിച്ച പദ്ധതിക്കു അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് സോണിന്റെ ഭാഗമായുള്‌ല പൂൾബഗ്ഗിൽ പുതിയ പദ്ധതി ആരംഭിക്കുന്നത്. പൂൾബൈഗ് ഗ്ലാസ് ബോട്ടിൽ സൈറ്റിലാണ് ഇപ്പോൾ ഭവന നിർമാണം പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംബിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്.