ഹൗസിങ് പ്രശ്‌നം: നാമയുടെ നിലപാടുകൾ വീണ്ടും വിവാദമാകുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് പാർപ്പിട പ്രശ്‌നം പാരമ്യത്തിലെത്തി നിൽക്കേ സർക്കാർ ഏജൻസിയായ നാമയുടെ 2,500ഓളം പ്രോപ്പർട്ടികൾ ലോക്കൽ അതോറിറ്റികളും ഹൗസിങ് അസോസിയേഷനുകളും വേണ്ടെന്നു വച്ചത് വിവാദമാകുന്നു.നാമ നൽകിയ ഏകദേശം 40% പ്രോപ്പർട്ടികളും ഇത്തരത്തിൽ വിവിധ കാരണങ്ങളാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഐറിഷ് മെന്റൽ ഹെൽത്ത് സർവ്വീസസിൽ നിന്നും വകമാറ്റി 12 മില്ല്യൺ യൂറോയാണ് പ്രോപ്പർട്ടികൾക്കായി നാമ ചെലവഴിച്ചിട്ടുള്ളത്. ഹൗസിംഗ് പ്രതിസന്ധിയുടെ രൂക്ഷത കൂട്ടികാണാനും അത് വഴി സ്വകാര്യ എജന്റുമാരെയും,ഹൗസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസികളെയും സഹായിക്കാനുള്ള ഗൂഡാലോചനയാണ് ഇത്തരം അലംഭാവം വഴി സൃഷ്ടിക്കപ്പെടുന്നത് എന്ന് കരുതപ്പെടുന്നു.
അയർലണ്ടിലെ രണ്ട് മില്ല്യൺ പ്രോപ്പർട്ടികളിൽ 6,000 എണ്ണം മാത്രമാണ് നാമയിൽ നിന്നും വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി തങ്ങൾ 2,700 വീടുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നും, 2020ഓടെ 20,000 വീടുകൾകൂടി നിർമ്മിക്കുമെന്നുമാണ് നാമ പറയുന്നത്. പക്ഷേ പ്രതിസന്ധി പരിഹരിക്കാൻ നാമയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നാണ് ചെയർമാൻ ഫ്രാങ്ക് ഡാലി പറയുന്നത്. ലോക്കൽ അതോറിറ്റികൾക്ക് നൽകിയ 6,600 പ്രോപ്പർട്ടികളിൽ 2,500ഓളമെണ്ണം നിരസിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോക്കസ് അയർലണ്ട് ഈയിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016ന്റെ ആദ്യ മൂന്നു മാസത്തിനിടെ ഡബ്ലിനിൽ മാത്രം 300 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിൽ 600ഓളം കുട്ടികളും ഉൾപ്പെടും. രാജ്യത്താകമാനം 900 കുടുംബങ്ങൾക്ക് വീടില്ല എന്നും ഇതിൽ 2,000 കുട്ടികൾ ഉൾപ്പെടുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top