സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിസന്ധി പരിഹരിക്കുന്നതിനു വീടുകൾക്കുള്ള വാറ്റിൽ ഇളവു വരുത്താൻ ഫൈൻ ഗായേൽ ആലോചിക്കുന്നു. രാജ്യത്തെ ഹൗസിങ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ രാജ്യത്ത് വാറ്റ് നിയമത്തിൽ ഇളവു വരുത്താൻ ഫൈൻ ഗായേൽ പദ്ധതി പ്രപ്പോസ് ചെയ്തിരിക്കുന്നത്. ഫൈൻ ഗായേലിന്റെ ഹെൽപ് ടു ബൈ സ്‌കീം പ്രകാരമാണ് ഇപ്പോൾ ഇത്തരത്തിൽ പുതിയ വാറ്റ് നിയമത്തിൽ ഇളവു വരുത്തി പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ ഫൈൻ ഗായേൽ തീരുമാനം എടുത്തിരിക്കുന്നത്.
പുതിയ സർക്കാരുണ്ടാക്കുന്നതിനായി സ്വതന്ത്രരും, ചെറു പാർട്ടികളും മുന്നോട്ടു വച്ച ധാരണകൾ അംഗീകരിക്കുന്നതിനായാണ് ഇപ്പോൾ ഫൈൻ ഗായേൽ തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ നിന്നും പിന്നാക്കം പോയിരിക്കുന്നത്. ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ വാറ്റിൽ ഇളവു വരുത്തുമെന്ന ഫൈൻ ഗായേലിന്റെ നിലപാടോടെ തിരഞ്ഞെടുപ്പു രംഗത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതിയ സർക്കാരുണ്ടാക്കാൻ ഫൈൻ ഗായേലിനു സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിൻതുണ ഏതാണ്ട് ഉറപ്പായിട്ടുണ്ടെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
അടുത്ത സർക്കാരിന്റെ രൂപീകരണത്തിൽ ഏറെ നിർണായകമാകുക ഹൗസിങ് സ്‌കീമിൽ ഇത്തരത്തിലുണ്ടാകുന്ന തീരുമാനങ്ങളാകുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നിലവിൽ പുതിയ ഹൗസുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കു 13.5 ശതമാനമാണ് വാല്യു ആഡഡ് ടാക്‌സ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വാല്യ ആഡഡ് ടാക്‌സിന്റെ കാര്യത്തിൽ തീരുമാനം എടുക്കും മുൻപു രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നും ഫൈൻ ഗായേൽ തീരുമാനം എടുത്തിരുന്നു.