അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ:ഇമിഗ്രേഷൻ രജിസ്‌ട്രേഷനായി ഡബ്ലിനിലെ ഓഫിസിൽ പോയി ഇനി ക്യൂ നിൽക്കേണ്ട.നിങ്ങളുടെ സൗകര്യം അനുസരിച്ച് അപ്പോയിന്റ്‌മെന്റ് എടുത്ത് ജിഎൻഐബി ഓഫിസിൽ എത്തിയാൽ മതി. ഇമിഗ്രേഷൻ രജിസ്‌ട്രേഷനായി(ജിഎൻഐബി) ഇനി ഓൺലൈനിൽ അപ്പോയിന്റ്‌മെന്റ് നേടാനുള്ള സൗകര്യം ഇന്നലെ മുതൽ നിലവിൽ വന്നു.. ഡബ്ലിനിലെ ബുറാഖ് ക്വറിയിൽ മാത്രമാണ് ഈ സംവിധാനം നിലവിൽ വന്നിട്ടുള്ളത്.
സെപ്റ്റംബർ 15ാം തീയതി മുതലുള്ള ഏത് ദിവസവും ഈ സംവിധാനം ഉപയോഗിച്ച് ഓൺലൈൻ അപ്പോയിന്റ്‌മെന്റുകൾ നേടാം. ആഴ്ചയിലെ മുഴുവൻ ദിവസവും 24 മണിക്കൂർ ഓഫിസ് പ്രവർത്തിക്കും. ഡബ്ലിനു പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ സിസ്റ്റം ഉപയോഗിക്കാൻ കഴിയില്ല.ബുറാഖ് ക്വറിയിൽ ൽ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനായി ഇനി പറയുന്നത് ചെയ്യുക: burghquayregitsrationoffice.inis.gov.ie, burghquayregitsrationoffice.inis.gov.ie
എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപ്പോയിന്റ്‌മെന്റ് വേണ്ട ദിവസവും സമയവും സെലക്ട് ചെയ്യുക. ഇത് ചെയ്തു കഴിഞ്ഞാൽ ഒരു കൺഫർമേഷൻ ഇമെയിൽ ലഭിക്കുന്നതാണ്. ഈ ഇമെയിലിന്റെ കോപ്പി അപ്പോയിന്റ്‌മെന്റ് എടുത്ത ദിവസം ഓഫിസിൽ കൊണ്ടുവരേണ്ടതാണ്. വരുമ്പോൾ എന്തെല്ലാം രേഖകളാണ് കൂടെ കരുതേണ്ടത് എന്ന കാര്യം ഇമെയിലിൽ സൂചിപ്പിച്ചിരിക്കും. അപ്പോയിന്റ്‌മെന്റ് സമത്തിന്റെ 10 മിനിറ്റ് മുമ്പ് ഓഫിസിൽ എത്തിച്ചേരാത്ത പക്ഷം അപ്പോയിന്റ്‌മെന്റ് ക്യാൻസലാകാൻ സാധ്യതയുണ്ട്.
ഈ സംവിധാനം ഉപയോഗിക്കാനായി പാസ്‌പോർട്ട് നമ്പർ, ജിഎൻഐബി കാർഡ് നമ്പർ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. മറ്റ് എല്ലാ രേഖകളും ഇപ്പോഴുള്ളവ തന്നെ കരുതിയാൽ മതി. ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ പുതുക്കാനായി ആഗ്രഹിക്കുന്നവർ ജിഎൻഐബി കാർഡ് എക്‌സ്പയർ ആകുന്നതിനു 2 ആഴ്ച മുമ്പെങ്കിലും ഓൺലൈനായി അപ്പോയിന്റ്‌മെന്റ് എടുക്കണം.
ബർഖ് ക്വറിയിൽ ഇപ്പോൾ അതിരാവിലെ പ്രവർത്തിക്കുന്ന ടിക്കറ്റിങ് സിസ്റ്റം സെപ്റ്റംബർ 14ന് ശേഷം ഉണ്ടായിരിക്കുന്നതല്ല. ശേഷമുള്ള എല്ലാ അപ്പോയിൻര്‌മെന്റുകളും ഓൺലൈൻ വഴിയാണ് ചെയ്യേണ്ടത്.അതായത് ക്യൂ നിന്ന് ഇനി അപ്പോയിന്റ്‌മെന്റ് എടുക്കാൻ കഴിയില്ല. രജിസ്‌ട്രേഷൻ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ജിഎൻഐബിയിൽ നിന്നും ഐഎൻഐഎസിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവിൽ വന്നിട്ടുള്ളത്. ഇന്റർനെറ്റ് സംവിധാനം പരിജ്ഞാനമോ ഇല്ലാത്തവർക്ക് സിറ്റിസൺ ഇൻഫർമേഷൻ സെന്റർ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.