പി.പി ചെറിയാൻ
ന്യൂജേഴ്‌സി: ഇന്ത്യൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഏഴുപതാം വാർഷിക ദിനാഘോഷങ്ങളുടെ വിപുലമായ പരിപാടികളോടെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു.
ആഗസ്റ്റ് പതിനാല് ഞായറാഴ്ച ന്യൂ ജേഴ്‌സി ഒക്ക് സ്ട്രിറ്റിൽ നിന്നും ആരംഭിച്ച സ്വാതന്ത്ര്യ ദിന പരേഡിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരധിപ്പേർ പങ്കെടുത്തു. ഭാരത് മാതാ കി ജയ് മഹാത്മാ ഗാന്ധി കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു റാലി മുന്നേറിയത്.
ദേശീയ പതാകയുമേന്തി അകമ്പടി സേവിച്ച നിരവധി വാഹനങ്ങളും അണിനിരന്നിരുന്ന റോഡിനു ഇരുവശവും നൂറു കണക്കിനു ദേശീയരും വിദേശീയരും റാലി വീക്ഷിക്കുന്നതിനു എത്തിച്ചേർന്നിരുന്നു.
ജേക്കബ് കുര്യാക്കോ,്, പ്രകാശ് കാരോട്ട്, രജി മറ്റപ്പില്ലി, വർഗീസ് മാഞ്ചേരി, സജു കുരിയാക്കോസ്, പീറ്റർ ജേക്കബ്, ഷോൺ വർഗീസ്, ജെയിംസ് തൂങ്കുഴി, സജി കീക്കാടൻ എന്നിവർ റാലിയ്ക്കു നേതൃത്വം നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യ സമത്തിന്റെ സ്മരണകൾ അയവിറക്കിയും മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് റാലിയിൽ പങ്കെടുത്തവർ പിരിഞ്ഞത്.