ഒരു വർഷം കൊണ്ടു സ്വകാര്യ മേഖലയിൽ വൻ ശമ്പള വർധനവ്; സ്വകാര്യ ജീവനക്കാരുടെ ജീവിത നിലവാരവും വർധിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ ശമ്പളത്തിൽ രണ്ടര ശതമാനത്തോളം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജീവിത നിലവാരം വൻതോതിൽ വർധിക്കാൻ ഇത് കാരണമായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ ആഴ്ചശമ്പളത്തിൽ 2.2% ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പൊതു ശമ്പള നിരക്കിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല.
കഴിഞ്ഞ വർഷം 654 യൂറോയ്ക്കു മേൽ ശമ്പളത്തിൽ വർദ്ധനവുണ്ടായി. മുൻ വർഷം ഇതേ സമയം ഇത് 640 യൂറോയായിരുന്നു.അതേസമയം നാണ്യപ്പെരുപ്പം വലുതായി വിപണിയിൽ പ്രതിഫലിക്കുന്നില്ലെങ്കിലും, തൊഴിലില്ലായ്മ 7.9% ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ശമ്പള നിരക്കിൽ ഏറ്റവുമധികം വർദ്ധന വന്നത്. 2011 വർഷത്തിൽ നിന്നും 2016ലേയ്‌ക്കെത്തുമ്പോൾ ശമ്പള 20% വർദ്ധനവ് ഇവരുടെ കാര്യത്തിലുണ്ടായി. സയന്റിഫിക്, പ്രൊഫഷണൽ, ടെക്‌നിക്കൽ, ആർട്ട്‌സ്, റിക്രിയേഷൻ, വിനോദം, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആഴ്ച ശമ്പളത്തിൽ 12% വർദ്ധനവ് രേഖപ്പെടുത്തി.
ഹോൾ സെയിൽ, റീട്ടെയിൽ ജോലിക്കാരുടെ ആഴ്ചശമ്പളത്തിൽ 7.5% വർദ്ധനയും ഉണ്ടായിട്ടുണ്ട്. പക്ഷേ നിർമ്മാണമേഖലയിലെയും, ഭവനം,ഭക്ഷണം എന്നീ മേഖലഖളിലെയും ജോലിക്കാരുടെ ആഴ്ചശമ്പളത്തിൽ 2.5% മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ വർദ്ധന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top