
പി.പി ചെറിയാൻ
ഡാളസ്: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ നിന്നും 1776 ജൂലായ് നാലിനു അമേരിക്ക സ്വാതന്ത്രം പ്രാപിച്ചതിന്റെ 240-മത് വാർഷികാഘോഷങ്ങൾക്കു ഡാള്ളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ സിറ്റികളിൽ തുടക്കം കുറിച്ചു.
രാജ്യമെമ്പാടും സ്വതന്ത്രദിനത്തോടനുബന്ധിച്ചു റാലികളും വൈവിധ്യമാണ് കരിമരുന്നു പ്രയോഗവും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ റവല്യൂഷനെ തുടർന്നു പതിമൂന്നു കോളനികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും 1776 ജൂലായ് രണ്ടിനാണ് നിയമപരമായി വേർപിരിഞ്ഞത്.
ജൂലായ് നാലിനു കോണ്ടിനെന്റൽ ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് അംഗീകരിച്ചു. കുടുംബാംഗങ്ങൾ ഒത്തു ചേരുന്നതിനും സന്തോഷ് പങ്കിടുന്നതിനും സ്വാതന്ത്രദിനം അവസരമൊരുക്കണമെന്നു ജൂലായ് നാലിനു പൊതു അവധിയായി അംഗീകരിച്ചിരുന്നു.
ഡാള്ളസിലെ പല സിറ്റികളിലും കർശനമായ പരിശോധിയ്ക്കു ശേഷം മാത്രമാണ് കരിമരുന്നു പ്രയോഗത്തിനു അനുമതി നൽകിയിട്ടുള്ളത്. ചില സിറ്റികളിൽ സുരക്ഷാ കാരണങ്ങളാൽ കരിമരുന്നു പ്രയോഗം നിരോധിച്ചിട്ടുമുണ്ട്.