സ്വതന്ത്ര ടിഡിമാരുടെ ആവശ്യങ്ങളും അംഗീകരിച്ച് ഫൈൻ ഗായേൽ; പിടിവാശികൾ അംഗീകരിച്ചു സർക്കാരുണ്ടാക്കാൻ നീക്കം

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ:സർക്കാർ രൂപീകരിക്കാനായി ഫൈൻഗായേൽ പാർട്ടി അയർലണ്ടിലെ സ്വതന്ത്ര ടി ഡി മാരുടെ പിടിവാശികൾക്കും കീഴടങ്ങുന്നു.ആഴ്ചകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഫിന്നാഫെയി്ൽ പിന്തുണ ഉറപ്പു വരുത്തിയ ശേഷവും വീണ്ടും ആവശ്യമായ 6 ടി ഡി മാരുടെ പിന്തുണയ്ക്കായാണ് സ്വതന്ത്രരുടെ മുമ്പിൽ കീഴടങ്ങി പിന്തുണ നേടാൻ ഫൈൻഗായേൽ നേതാക്കൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ഫൈൻഗായേൽ ,ഓരോ ടി ഡിയുമായും,ടി ഡി മാരുടെ സഖ്യവുമായും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെയും ചർച്ചകൾ നടന്നു.മുൻ സഖ്യകക്ഷിയായ ലേബർ കയ്യൊഴിഞ്ഞതോടെ എൻഡ കെന്നിയെ പ്രധാനമന്ത്രിയായി വിജയിപ്പിക്കണമെങ്കിൽ ഫൈൻഗായേലിനു് ആറ് സ്വതന്ത്രരുടെ പിന്തുണകൂടി വേണം. അതേസമയം സർക്കാർ രൂപീകരണം ഈയാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് സ്വതന്ത്ര ടി.ഡി മൈക്കൽ ഫിറ്റ്‌സ്മൗറിസ് ഇന്നലെ മാധ്യമങ്ങളിലൂടെ സൂചന നല്കി.
പല കാര്യങ്ങളും ചർച്ച ചെയ്യാനുണ്ടെന്നും അത്രയും സമയം സർക്കാർ രൂപീകരിക്കാനെടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫിന്നാഫെയിലും രണ്ടാഴ്ചയോളം നീണ്ട ചർച്ചയിൽ 31 പോളിസികളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയോടെ സർക്കാർ രൂപീകരിക്കുമെന്ന പ്രതിരോധമന്ത്രി സിമോൺ കൊവേനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ ആരോഗ്യമന്ത്രി ലിയോ വരേദ്കറും സ്വതന്ത്ര ടി.ഡി ജോൺ ഹല്ലിഗനും തമ്മിൽ വോട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. ഹോസ്പിറ്റലിന്റെ വികസന കാര്യങ്ങളിൽ ഉറപ്പു ലഭിക്കാത്തപക്ഷം താൻ ഫൈൻഗായേലിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരിനെ പിന്തുണയ്ക്കില്ലെന്ന് ഹല്ലിഗൻ വ്യക്തമാക്കിയിരുന്നു.മിക്ക ടി ഡി മാരും ഇത്തരത്തിലുള്ള ഓരോ ആവശ്യമെങ്കിലും മന്ത്രിസഭയ്ക്കുള്ള പിന്തുണയ്ക്ക് പകരമായി ചോദിച്ചു വാങ്ങാനുള്ള തിരക്കിലാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top