അഡ്വ.സിബി സെബാസ്റ്റ്യൻ
ഡ്ബ്ലിൻ: സ്വതന്ത്രരുടെ പിൻതുണയോടെ മന്ത്രിസഭയുണ്ടാക്കാമെന്ന ഫൈൻഗായേലിന്റെ ശ്രമങ്ങൾ ഒടുവിൽ പൊളിയുന്നു. വിശദമായ ചർച്ചകൾക്ക് ശേഷവും കെന്നിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന പൊതുവികാരമാണ് സ്വതന്ത്രരിൽ ഏറെ പേരും പ്രകടിപ്പിച്ചത്. നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ധാരണയുണ്ടാകാത്ത സാഹചര്യത്തിൽ കെന്നിയുടെ നേതൃത്വത്തിലുള്ള ഫൈൻഗായേൽ നേതാക്കൾ ക്ഷുഭിതരായാണ് വേദി വി്ട്ടത്.
ഇന്നലെ വൈകിട്ട് മാധ്യമങ്ങളെ കണ്ടപ്പോഴും പ്രധാനമന്ത്രി സ്വതന്തർ ഉത്തരവാദിത്വം ഇല്ലാതെ പെരുമാറുകയാണെന്ന ഭാഷയിൽ പ്രതീകരിച്ചു. ഇതേ തുടർന്ന് ഫൈൻഗായേൽ അടിയന്തരമായി വീണ്ടും യോഗം കൂടുകയും ഫിന്നാഫെയിലുമായി സഖ്യ സാധ്യതകൾ ആരായുകയും ചെയ്തു.ഏതു വിധേനെയും അധികാരത്തിൽ തുടരാനുള്ള അക്ഷീണ പ്രയത്‌നം എൻഡാ കെന്നി തുടരുകയാണ്,സഭാനേതാവിനെ നാളെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
എന്നാൽ ഫിന്നാഫെയിലുമായി ഇതേ വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഫൈൻഗായേലുമായി സഖ്യം ചേരുന്നത് രാഷ്ട്രീയമായി ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് എന്ന നിലപാടിലാണ് മിക്ക ഫിന്നാഫെയിലുമായി നേതാക്കളും.ലീഡർ മൈക്കിൽ മാർട്ടിൻ ഇവരുടെ പക്ഷം ചേരുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ സിന്നാ ഫെയിനും സ്വതന്ത്രരും ചെറുപാർട്ടികളും ഒന്നിച്ചാൽ 57 അംഗങ്ങളുടെ പിന്തുണയോടെ ഏറ്റവും വലിയ ഗ്രൂപ്പാവുകയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന ജെറി ആദംസിനു ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കാനുള്ള നറുക്ക് വീഴുകയും ചെയ്യുമെന്ന ഭീതി ഫിന്നാ ഫെയിലിനും, ഫൈൻ ഗായേലിനുമുണ്ട് ഇപ്പോഴുണ്ട്.അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ഇരു കക്ഷികളും ഇന്ന് വീണ്ടും ചർച്ചകൾ ആരംഭിക്കും എന്നാണു സൂചനകൾ. ഇരു കക്ഷികളും മന്ത്രിസ്ഥാനം തുല്യമായി വീതിക്കാനാണ് ഒരു നിർദേശം.ഒപ്പം രണ്ടു കക്ഷികളും പ്രധാനമന്ത്രി സ്ഥാനം തുല്യ കാലാവധിയിൽ വിഭജിച്ചെടുക്കേണ്ടിയും വരും.അത്തരം ഒരു സാഹചര്യത്തിൽ മൈക്കിൽ മാർട്ടിൻ പ്രധാനമന്ത്രിയായി കൊണ്ടുള്ള ഒരു മന്ത്രിസഭ ആദ്യം നിലവിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.ഇങ്ങനെയെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനത്ത്എത്താനുള്ള സാധ്യത ഫ്രാൻസീസ് ഫിറ്റ്‌സ് ജറാല്ഡ്,മൈക്കിൽ നൂനൻ,സൈമൺ കോൺവേ എന്നിവരിൽ ആരെങ്കിലും ആയിരിക്കും എന്നും കരുതപ്പെടുന്നു. ഫൈൻഗായേലിനു അധികാരം വേണമെന്ന നിലപാട് നേതാക്കളും പ്രവർത്തകരും ഒരേപോലെയാണ് വ്യക്തമാക്കുന്നത്. ഫിന്നാഫെയിൽ കനിഞ്ഞാൽ മാത്രമേ അത്തരം ഒരു സാധ്യത ഇപ്പോൾ നിലവിലുള്ളൂ.അത്തരത്തിൽ ഭരണഘടനാ പ്രതിസന്ധി ഒഴിവായില്ലെങ്കിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോകാതെ അയർലണ്ടിന് മറ്റു പോവഴികളില്ല..