കോൺഗ്രസ് പ്രവർത്തനങ്ങൾ സജീവമാക്കാൻ മുൻ പ്രസിഡൻറ് എമി സെബാസ്റ്റ്യന്‍ നേതൃത്വം ഏറ്റെടുക്കണം-ഇന്ദിരാ സ്റ്റഡി സെൻറർ

ഡബ്ലിൻ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തനങ്ങൾ സജീവമാക്കാൻ മുൻ പ്രസിഡൻറ് എമി സെബാസ്റ്റ്യൻ ഇടപെടണമെന്ന് ഇന്ദിരാ സ്റ്റഡി സെൻറർ ആവശ്യപ്പെട്ടു.നിർജീവം ആയിരിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ പ്രവർത്തനങ്ങൾ സജീവമാകുന്നതിന് ഭാഗമായി പഴയ നേതൃത്വം പ്രവർത്തന രംഗത്തേക്ക് വരണമെന്ന് അയർലൻഡിലെ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. നിലവിലെ പ്രസിഡണ്ടിനെ വെച്ച് ഒരു കമ്മിറ്റി പോലും വിളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രസിഡണ്ട് സ്ഥാനം ഒഴിയുന്ന ആണ് നല്ലതെന്ന് സ്റ്റഡി സെൻറർ വിലയിരുത്തി.നിരവധിയായ ആരോപണങ്ങൾ നേരിടുന്ന പ്രസിഡണ്ടിനെ ചുമക്കാൻ അയർലൻഡിലെ കോൺഗ്രസുകാർക്ക് താൽപര്യമില്ലെന്ന് രഹസ്യമായും പരസ്യമായും പലരും അവരുടെ ചർച്ചകളിൽ ആവശ്യപ്പെടുന്നു.

എ.ഐ .സി.സി സെക്രട്ടറിയും എ.ഐ .സി.സി നിരീക്ഷകനുമായി അയർലണ്ടിൽ എത്തിയ വീരേന്ദ്ര വാഷിറ്റ് പങ്കെടുത്ത യോഗത്തിൽ , അഡ്വക്കേറ്റ് സിബി സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജിയോ കുര്യനെ വൈസ് പ്രസിഡണ്ടായും, ബിജു സെബാസ്റ്റ്യനെ ജനറൽ സെക്രട്ടറിയായും,അനീഷ് .കെ. ജോയിയെ സെക്രട്ടറിയായും അന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വലിയ ആരോപണ വിധേയനായി അയർലണ്ടിൽ എത്തിയ കേരളത്തിലെ ഒരു പ്രമുഖ എം എൽ എ യും കോൺഗ്രസ് നേതാവുമായ ആളുടെ ശുപാർശയിൽ വളഞ്ഞവഴിയിലൂടെ പ്രസിഡണ്ട് ആയ ആൾ എ.ഐ.സി.സിയെ വെല്ലുവിളിക്കുകയുമാണുണ്ടായത്. അയർലന്റിലെ കോൺഗ്രസുകാരെ ഇടതുപക്ഷക്കാരുടെ സെന്ററുകളിൽ എത്തിക്കാനുള്ള കരാർ എടുത്തപോലെയാണ് ഓ.ഐ .സി.സിയെയും -ഇന്ത്യൻ ഓവർസീസ് കമ്മറ്റിയേയും ഒരുപാട് ആരോപണങ്ങൾ നേരിടുന്ന പ്രസിഡന്റ് ചെയ്യുന്നതെന്നും ഇന്ദിര സ്റ്റഡി സെന്റർ വിലയിരുത്തി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image Courtesy-Facebook

 

അഴിമതി ആരോപണം മുൻപ് ഉന്നയിച്ച മതമില്ലാത്ത ചിന്തകരുടെ കൂടാരത്തിൽ എത്തി അവരോട് ഒപ്പം ചേർന്ന് അവരുടെ ബ്ലോഗ് പത്രങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുന്ന നേതാവ് മത വിശ്വാസികളെയും വെല്ലുവിളിക്കുന്ന ചട്ടുകം ആവുകയാണ് .വീട്ടിലിരുന്നു വീഡിയോകൾ സൃഷ്ടിച്ച് അത് സോഷ്യൽ മീഡിയായിലും നേതാക്കൾക്കും അയച്ചുകൊടുക്കുന്നതാണ് പാർട്ടി പ്രവർത്തനം എന്ന തരത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെ അവമതിപ്പാക്കുകയാണ് നിലവിലെ നേതൃത്വം എന്നും ഇന്ദിര സ്റ്റഡി സെന്റർ വിലയിരുത്തി.

.

മതവിശ്വാസികളെ അവഹേളിക്കുന്നവർക്ക് ഒപ്പം കൂടി യുഡിഎഫ് അനുഭാവികളെ ഇടതുപാളയത്തിൽ എത്തിക്കാനുള്ള നീക്കത്തിലാണ് നിലവിലെ ഒറ്റയാൻ നേതാവെന്നും ഇന്ദിര സ്റ്റഡി സെന്റർ വിലയിരുത്തി.എ ഐസിസി സെക്രട്ടറിയെ പോലും വെല്ലുവിളിച്ചുകൊണ്ട്, സെക്രട്ടറിയുടെ നിർദേശങ്ങൾ അവഗണിച്ച് കാലാവധി തീർന്ന നിലവിലെ പ്രസിഡൻറ് മുന്നോട്ടു പോവുന്നതും,അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അന്വോഷിച്ച് നടപടി എടുക്കണമെന്നും ഇന്ദിര സ്റ്റഡി സെന്റർ ആവശ്യപ്പെട്ടു.

Top