കേരളം കണ്ട മഹാ ദുരന്തത്തിൽ കേരള ഗവണ്മെന്റ് നിലപാടുകൾ അപഹാസ്യപരം : ഓ ഐ സി സി അയർലൻഡ്

ഡബ്ലിൻ : കേരളം കണ്ട മഹാ ദുരന്തത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലഭിച്ചിട്ടുള്ള കോടിക്കണക്കിനു രൂപയുടെ കണക്കുകൾ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയും കേരളത്തിലെ ഇടത് മുന്നണി സർക്കാരും ഉരുണ്ടു കളിക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള പൊതു സമൂഹം സ്വരൂപിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയുടെ രേഖകൾ വെളിപ്പെടുത്തണമെന്ന് ഓ ഐ സി സി അയർലൻഡ് ഘടകം ആവശ്യപ്പെട്ടു.

ഡബ്ലിനിലെ ലിഫി വാലിയിൽ ഓ ഐ സി സി പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് സ്വാഗതം ആശംസിച്ചു. തുടർന്നുള്ള ചർച്ചയിൽ ഓ ഐ സി സി നേതാക്കളായ ശ്രീ എൽദോ , ഷിജു, പ്രേംജി, പ്രിൻസ്, മനോജ്, വിനോയ്, ജിജോ, ജോർജ് , എമി, മാത്യു, ഷാജി, സെബാസ്റ്റ്യൻ, സാബു , ജോജി ക്രംലിൻ എന്നിവർ സംസാരിച്ചു.rain1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാലറി ചലഞ്ച് ലൂടെ സ്വരൂപിച്ച ഫണ്ടന്റെ കണക്കു പോലും പുറത്തു വിടാൻ കേരള ഗവണ്മെന്റ് തയ്യാറല്ല. പുനരധിവാസപ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് തികച്ചും സുതാര്യമായി കൈകാര്യം ചെയ്യുമെന്ന് കേരള ഗവണ്മെന്റ് കോടതിക്ക് കൊടുത്ത ഉറപ്പു പോലും ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മന്ത്രിമാരെ വിദേശത്തു വിട്ട് വീണ്ടും ഫണ്ട് പിരിവ് ശ്രമത്തിൽ നിന്ന് ഇടത് മുന്നണി ഗവണ്മെന്റ് പിന്മാറണമെന്ന് ഓ ഐ സി സി അയർലൻഡ് ഘടകം ആവശ്യപ്പെട്ടു.

പുനരധിവാസത്തിനായി പ്രവാസി മലയാളികൾ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നുമുള്ള പൊതു സമൂഹത്തിന്റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ ഈ സാഹചര്യത്തിൽ വീണ്ടും ഫണ്ട് പിരിവിനായി ഏതെങ്കിലും മന്ത്രിമാർ അയർലൻഡ് സന്ദർശിച്ചാൽ ഓ ഐ സി സി ഘടകം ആ ധനശേഖരണ പ്രവർത്തനങ്ങൾ ബഹിഷ്കരിക്കുമെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വാർത്ത. (ഓ ഐ സി സി അയർലൻഡ്)

0877888374 ; 0894186869 ; 0871607720 ; 0892115979 ; 0894309517

Top